ഹാപ്പി അവേഴ്‌സ് -2014
Posted on: 05 Dec 2014
അജ്മാന്‍: പാലക്കാട് എന്‍.എസ്.എസ്. എന്‍ജിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ഥികളുടെ ആഭിമുഖ്യത്തില്‍ 'ഹാപ്പി അവേഴ്‌സ് -2014' എന്നപേരില്‍ വാര്‍ഷികാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. അജ്മാനില്‍ നടന്ന പരിപാടിയില്‍ കലാപരിപാടികള്‍ അരങ്ങേറി. ഷാര്‍ജ 'ഭരതം വാദ്യകലാകേന്ദ്ര'ത്തിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച ചെണ്ടമേളം ശ്രദ്ധേയമായി. ചെണ്ടമേളത്തിന് നേതൃത്വം നല്‍കിയ പുല്ലൂര്‍ മോഹനന്‍ മാരാരെ എം.പി. വിനോദ് പൊന്നാട ചാര്‍ത്തി ആദരിച്ചു.
from kerala news edited
via IFTTT