121

Powered By Blogger

Thursday, 4 December 2014

മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍







മിഡ്-സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍


മുംബൈ: മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ കുതിച്ചുകയറ്റത്തിന് പിന്നില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളാണോ? അല്ലെന്നാണ് വിപണയില്‍നിന്നുള്ള പുതിയ സൂചനകള്‍ നല്‍കുന്നത്. രാജ്യത്തെ ചെറുകിട നിക്ഷേപകര്‍ കാര്യമായി മധ്യനിര-ചെറുകിട ഓഹരികളില്‍ പിടിമുറുക്കിയിരിക്കുകയാണ്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അത്ര സജീവമല്ലാതിരുന്നിട്ടുകൂടി സൂചികകള്‍ കുതിക്കുന്നതിന്റെ കാരണവും അതുതന്നെ.

ഉയര്‍ന്ന മൂല്യമുള്ള ബ്ലൂചിപ് ഓഹരികളേക്കാള്‍ ചെറുകിട ഓഹരികളിലാണ് നിക്ഷേപകര്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ തുടര്‍ച്ചയായി കുതിച്ചുകയറുകയാണ്. ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍തന്നെ ബിഎസ്ഇ മിഡ് ക്യാപ് സൂചിക 1.4 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.6 ശതമാനവും ഉയര്‍ന്നു.


രണ്ട് മാസത്തിനുശേഷം മധ്യനിര-ചെറുകിട ഓഹരികള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ സൂചനകളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒക്ടബോറില്‍ വിലയില്‍ സ്ഥിരതയാര്‍ജിച്ച പല ഓഹരികളും വീണ്ടും കാളകളുടെ പിടിയിലമര്‍ന്നു. പണപ്പെരുപ്പം ഇതേരീതിയില്‍ കുറയുകയാണെങ്കില്‍ അടുത്തവര്‍ഷം ആദ്യത്തോടെ നിരക്കുകള്‍ കുറയ്ക്കുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയതോടെയാണ് ചെറുകിട ഓഹരികള്‍ക്ക് വീണ്ടും കരുത്ത് ലഭിച്ചത്.


2014 ജനവരി മുതല്‍ സെന്‍സെക്‌സ് സൂചികയില്‍ 34 ശതമാനമാണ് നേട്ടമുണ്ടായത്. അതേസമയം മിഡ് ക്യാപ് സൂചിക 54 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 74 ശതമാനവും നേട്ടമുണ്ടാക്കി. ബോംബൈ ബര്‍മ, സിറ്റി കേബിള്‍, കെആര്‍ആര്‍ മില്‍സ്, അഹ് ലുവാലിയ കോണ്‍ട്രക്ട്‌സ്, ഭാരത് ഇലക്ട്രോണിക്‌സ് തുടങ്ങിയവയാണ് ബുധനാഴ്ചത്തെ വ്യാപാരത്തില്‍ മികച്ച നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരി വില 15-20 ശതമാനം ഉയര്‍ന്നു.











from kerala news edited

via IFTTT