Story Dated: Thursday, December 4, 2014 05:19
കൊച്ചി: വൈകുന്നേരം അന്തരിച്ച ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ മൃതദേഹം വൈകിട്ട് ആറ് മണി വരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ആറ് മണിക്ക് അദ്ദേഹത്തിന്റെ എം.ജി റോഡിലെ വസതിയിലേക്ക് കൊണ്ടുപോകും.
6 മണി മുതല്‍ നാളെ പുലര്‍ച്ചെ 9 വരെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രാവിലെ 9 മണി മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പൊതുദര്‍ശനം. തുടര്‍ന്ന് രണ്ട് മണിയോടെ മൃതദേഹം വസതിയിലേക്ക് കൊണ്ടുപോകും. വൈകുമന്നരം ആറ് മണിക്ക് രവിപുരം ശ്മശാനത്തില്‍ സംസ്കാരം നടക്കും എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം അറിയിച്ചതാണ് ഇക്കാര്യം.
from kerala news edited
via IFTTT