Story Dated: Thursday, December 4, 2014 07:35
തിരുവല്ല: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്റെ മുഖത്ത് തെരുവു നായ കടിച്ചു. ആഞ്ഞിലിത്താനം പൂതക്കുഴിയില്‍ റോയി ജോസഫിന്റെയും, സൗമ്യയുടേയും മകനായ എദെന്റെ ഇടതു കവിളാണ് നായ കടിച്ചു മുറിച്ചത്. ഇന്നലെ രാവിലെ 8.30 നായിരുന്നു സംഭവം.
കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ ഓടിയെത്തിയപ്പോഴാണ് നായ ആക്രമിക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടു പോയി പ്രതിരോധ കുത്തിവെയ്‌പ് ഉള്‍പ്പെടെയുള്ള ചികിത്സ നല്‍കി.
from kerala news edited
via IFTTT