121

Powered By Blogger

Thursday, 4 December 2014

നിയമസഭക്കുമുന്നില്‍ പത്രഫോട്ടോഗ്രാഫര്‍ക്ക്‌ മര്‍ദനം











Story Dated: Thursday, December 4, 2014 01:47


തിരുവനന്തപുരം: നിയമസഭക്കുമുന്നില്‍ ഫോട്ടോഗ്രാഫര്‍ക്ക്‌ കാര്‍യാത്രക്കാരന്റെ ക്രൂരമര്‍ദനം. ജനയുഗം ഫോട്ടോഗ്രാഫര്‍ നോയല്‍ ഡോണ്‍ തോമസിനാണ്‌ മര്‍ദനമേറ്റത്‌. വട്ടപ്പാറയിലെ സ്വാശ്രയ ദന്തല്‍ കോളജിലെ പി. ജി. വിദ്യാര്‍ഥി കരുമം സ്വദേശി ഡോ. നിഖില്‍ എം. ഷാനവാസിനെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.


നിയമസഭക്കു മുന്നില്‍ കഴിഞ്ഞദിവസം വൈകിട്ട്‌ അഞ്ചിനാണ്‌ സംഭവം. നിയസമഭാ കവാടത്തിനു മുന്നില്‍ നിന്നും ബൈക്കില്‍ റോഡ്‌ മുറിച്ചുകടക്കാന്‍ ശ്രമിക്കവെയാണ്‌ ഒരു പ്രകോപനവുമില്ലാതെ കാറിലെത്തിയെ നിഖില്‍ തന്റെ കാറിനുമുന്നില്‍ ബൈക്കുമായി നിന്ന നോയലിനെ മര്‍ദിച്ചത്‌. നിയമസഭക്കു മുന്നില്‍ പോലീസുകാര്‍ നോക്കിനില്‍ക്കെയാണ്‌ നിഖില്‍ കാറില്‍ നിന്നും ഇറങ്ങി അസഭ്യവര്‍ഷവുമായി നോയലിനെ ക്രൂരമായി മര്‍ദിച്ചത്‌.


ഇതു കണ്ടു നിന്ന മാധ്യമപ്രവര്‍ത്തകരും പോലീസും നിഖിലിനെ കീഴ്‌പ്പെടുത്തിയാണ്‌ പട്ടം ട്രാഫിക്‌ സേ്‌റ്റഷനിലെത്തിച്ചത്‌. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ ജാമ്യത്തില്‍ വിട്ടു. കഴുത്തിനും നെഞ്ചിലും ഗുരുതര പരിക്കേറ്റ നോയലിനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ്‌ വി. ശിവന്‍കുട്ടി എം.എല്‍.എ., ബിനോയ്‌ വിശ്വം, കെ.യു.ഡബ്ല്യൂ.ജെ. ജില്ലാ സെക്രട്ടറി സുരേഷ്‌ വെള്ളിമംഗലം, പട്ടം ശശിധരന്‍ തുടങ്ങിയവര്‍ പോലീസ്‌ സേ്‌റ്റഷനിലെത്തി.










from kerala news edited

via IFTTT