121

Powered By Blogger

Thursday, 4 December 2014

ഉത്സവനാളുകളില്‍ കര്‍ശന പരിശോധനയുമായി എക്‌സൈസ്‌











Story Dated: Tuesday, December 2, 2014 01:52


കോഴിക്കോട്‌: ക്രിസ്‌മസ്‌, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എട്ടു മുതല്‍ ജനുവരി ഏഴുവരെ സ്‌പെഷ്യല്‍ ഡ്രൈവ്‌ പിരീയഡായി പ്രഖ്യാപിച്ച്‌ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്‌ വകുപ്പ്‌ തീരുമാനിച്ചു. വ്യാജമദ്യവിതരണവും ഉത്‌പാദനവും പൊതുജനപങ്കാളിത്തത്തോടെ തടയുന്നതിനായി രൂപീകരിച്ച ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ്‌ ഈ തീരുമാനം.


സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ ജില്ലയില്‍ ഡിവിഷന്‍ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂമും താലൂക്ക്‌ അടിസ്‌ഥാനത്തില്‍ മൂന്ന്‌ സ്‌ട്രൈക്കിങ്‌ ഫോഴ്‌സുകളും ഏര്‍പ്പെടുത്തും. റോഡ്‌ പട്രോളിങ്ങും പരിശോധനയും രഹസ്യവിവരശേഖരവും സ്‌ഥിരം കുറ്റവാളികള്‍ക്കെതിരെയുളള നടപടികളും ഊര്‍ജിതപ്പെടുത്തും. പഞ്ചായത്ത്‌ തലത്തിലുളള കമ്മിറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ക്കാന്‍ പഞ്ചായത്തില്‍നിന്ന്‌ കുറേകൂടി സഹകരണം ലഭിക്കണമെന്ന്‌ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പഞ്ചായത്ത്‌ തലത്തില്‍ കമ്മിറ്റികള്‍ വിളിച്ചുകൂട്ടാനും സെക്രട്ടറിമാര്‍ക്ക്‌ കത്തയയ്‌ക്കാനും കമ്മിറ്റി നിര്‍ദേശിച്ചു.


വ്യാജമദ്യത്തിന്റെ ഉത്‌പാദനം നടക്കാന്‍ സാധ്യതയുളള സ്‌ഥലങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്ാറാക്കി യപോലീസ്‌, ഫോറസ്‌റ്റ്, റവന്യു, ട്രൈബല്‍ വകുപ്പുകളുമായിച്ചേര്‍ന്ന്‌ റെയിഡുകള്‍ നടത്താന്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. മാഹിയില്‍ നിന്നുളള വിദേശമദ്യക്കടത്ത്‌ തടയുന്നതിന്‌ അഴിയൂര്‍ എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റില്‍ വാഹനപരിശോധന കര്‍ശനമാക്കും. ക്ലീന്‍ ക്യാമ്പസ്‌ സേഫ്‌ ക്യാമ്പസ്‌ പദ്ധതി ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളും പോലീസുമായിച്ചേര്‍ന്ന്‌ നടത്തുന്നതിന്റെ ആവശ്യകതയും യോഗം ചര്‍ച്ച ചെയ്‌തു. ജില്ലാ കലക്‌ടര്‍ സി.എ. ലത അധ്യക്ഷത വഹിച്ചു. എ.ഡി.എം. കെ. രാധാകൃഷ്‌ണന്‍, അസി. എക്‌സൈസ്‌ കമ്മീഷണര്‍ എസ്‌.ടി. റാഫേല്‍, നാര്‍ക്കോട്ടിക്‌ സെല്‍ ഡി.വൈ.എസ്‌.പി. സി. അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • ഷിക്കാഗോയില്‍ നോമ്പുകാല ധ്യാനവും, കാതോലിക്കാദിനാഘോഷവും ഷിക്കാഗോയില്‍ നോമ്പുകാല ധ്യാനവും, കാതോലിക്കാദിനാഘോഷവുംPosted on: 20 Mar 2015 ഷിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ നാഗപ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഡോ.ബ്രി… Read More
  • ഇന്ത്യന്‍ ടൈഗേഴ്‌സിന് വിജയം ഇന്ത്യന്‍ ടൈഗേഴ്‌സിന് വിജയംPosted on: 20 Mar 2015 റിയാദ്: പന്ത്രണ്ടാമത് കിംഗ് ടൈഗേഴ്‌സ് ഇന്‍വിറ്റേഷണല്‍ തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ ഒലയയിലെ എലൈറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചു. വിവിധ… Read More
  • 'തൃശൂര്‍ അസോസിയേഷന്‍ കലോത്സവം 2015' 'തൃശൂര്‍ അസോസിയേഷന്‍ കലോത്സവം 2015'Posted on: 20 Mar 2015 കുവൈത്ത്: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്തിന്റെ (ട്രാസ്‌ക്) ആഭിമുഖ്യത്തില്‍, അംഗങ്ങളുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി 'കലോത്സവം 2015' ഏപ്രില്‍ 24, മെയ്… Read More
  • വാവ സുരേഷ്‌ പാമ്പുപിടുത്തം നിര്‍ത്തുന്നു Story Dated: Friday, March 20, 2015 04:02തിരുവനന്തപുരം : പാമ്പുകളുടെ തോഴനായ വാവ സുരേഷ്‌ പാമ്പു പിടുത്തം നിര്‍ത്തുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ചില മാധ്യമങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായ വ്യക്‌തിഹത്യയില്‍ മനം നൊന്താണ്‌ ഇത്ത… Read More
  • എന്‍.വൈ.എം.എസ്.സി ബാസ്‌കറ്റ് ബോള്‍ ലീഗ് എന്‍.വൈ.എം.എസ്.സി ബാസ്‌കറ്റ് ബോള്‍ ലീഗ്Posted on: 20 Mar 2015 മൂന്നാമത് എന്‍.വൈ.എം.എസ്.സി (ചഥങടഇ) ബാസ്‌കറ്റ് ലീഗിനു തുടക്കമായി. ക്വീന്‍സ് ഹൈസ്‌കൂളില്‍ (74/20 ഇീാാീാംലഹവേ ആഹ്‌റ, ഏഹലിീമസ)െ ലീഗിന്റെ ഉദ്ഘാടനം കേരള സമാജം പ്… Read More