121

Powered By Blogger

Thursday, 4 December 2014

പാര്‍ക്കിങ്‌ സൗകര്യമില്ലായ്‌മയും പൊളിഞ്ഞറോഡും; തിരുവമ്പാടി ടൗണില്‍ ഗതാഗതകുരുക്ക്‌ രൂക്ഷം











Story Dated: Tuesday, December 2, 2014 01:52


തിരുവമ്പാടി: പാര്‍ക്കിംങ്‌ സൗകര്യമില്ലാത്തതും ,പൊട്ടിപൊളിഞ്ഞ്‌ അപകെടകെണിയൊരുക്കുന്ന റോഡും തിരുവമ്പാടി ടൗണിനെ അപകടഭീതിയിലാഴ്‌ത്തുന്നു. ടൗണിലെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നത്‌ മൂലം മറ്റ്‌ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയാത്തതാണ്‌ ഗതാഗതകുരുക്ക്‌ കൂടുതല്‍ രൂക്ഷമാക്കുന്നതെന്നാണ്‌ പരക്കെ ആക്ഷേപം. ഇതുമൂലം അപകടവും പതിവാണ്‌.

ടൗണിലെ പൊട്ടിപൊളിഞ്ഞറോഡും കുരുക്കിന്‌ കൂടൂതല്‍ കാരണമാകൂന്നുണ്ട്‌. മലയോരത്ത്‌ നിന്നും മരം കയറ്റിവരുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങുന്നത്‌ സ്‌ഥിരം കാഴ്‌ച്ചയാണ്‌.ഗതാഗതകുരുക്കുണ്ടെങ്കിലും പാര്‍ക്കിങ്ങ്‌ സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നത്‌ പരക്കെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്‌.


റോഡിലേക്ക്‌ ഇറക്കിപണിത കെട്ടിടങ്ങളും,അശാസ്‌ത്രീയമായുള്ള ടൗണ്‍ വികസനപ്രക്രീയകളും മൂലം വാഹനങ്ങള്‍ക്ക്‌ ടൗണിലൂടെ കടന്നുപോകാന്‍ കഴിയുന്നില്ല.നിറുത്തിവെച്ചിരുന്ന ടൗണിലെ റോഡ്‌ നിര്‍മ്മാണപ്രവര്‍ത്തി കഴിഞ്ഞ ആഴ്‌ച്ച തുടങ്ങിയതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്‌. കാല്‍നടയാത്രത്താര്‍ക്ക്‌ നടന്നുപോകാന്‍ സാധിക്കാത്ത നിലയില്‍ വ്യാപാരികള്‍ ഫുട്‌പാത്തിലേക്ക്‌ സാധനങ്ങള്‍ ഇറക്കിവെച്ച്‌ കച്ചവടം നടത്തുന്നത്‌ യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ്‌.ഫുട്‌പാത്തിന്‌ ഫെന്‍സ്‌ നിര്‍മ്മിക്കാന്‍ ഗ്രാമപഞ്ചായത്ത്‌ തീരുമാനം എടുത്തെങ്കിലും വ്യാപാരികളുടെ എതിര്‍പ്പ്‌മുലം തടസ്സപ്പെട്ടിരിക്കുകയാണ്‌. ഗ്രാമപഞ്ചായത്ത്‌ ഭരണസമിതിയും,വ്യാപാരികളുടെ സംഘടനയും തമ്മിലുള്ള ഒത്തുകളിയാണ്‌ ഇതിന്‌ പിന്നിലെന്നും ആക്ഷേപം നിലവിലുണ്ട്‌.










from kerala news edited

via IFTTT