121

Powered By Blogger

Thursday 4 December 2014

ഗോപിനാഥ്‌ മുണ്ടെയുടെ അപകടമരണം: സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു









Story Dated: Thursday, December 4, 2014 07:57



mangalam malayalam online newspaper

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ്‌ മുണ്ടെയുടെ അപകടമരണത്തില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. മുണ്ടെയുടെ കാറുമായി കൂട്ടിയിടിച്ച ടാക്‌സിയുടെ ഡ്രൈവറെ മുഖ്യപ്രതിയാക്കിയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌. അശ്രദ്ധമായി വാഹനമോടിച്ചതിനാണ്‌ ടാക്‌സി ഡ്രൈവര്‍ ഗുര്‍വിന്ദര്‍ സിംഗിനെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്‌. കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട്‌ വര്‍ഷം വരെ തടവ്‌ ശിക്ഷ ലഭിക്കും.


ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ ജൂണ്‍ മൂന്നിനാണ്‌ ഗോപിനാഥ്‌ മുണ്ടെ കാറപകടത്തില്‍ മരിച്ചത്‌. മുണ്ടെ സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ പരുക്കേറ്റ മുണ്ടെയെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരു മണിക്കൂറിനകം അദ്ദേഹം മരിച്ചു. മോഡി മന്ത്രിസഭയില്‍ മന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത് ഒരാഴ്‌ച പിന്നിട്ടപ്പോഴായിരുന്നു അദ്ദേഹം കാറപകടത്തില്‍ അന്തരിച്ചത്‌.










from kerala news edited

via IFTTT