മുസാഫിര്‍ ഡോട്ട് കോമിലൂടെ കുടുംബങ്ങള്‍ക്ക് മൂന്ന്മാസത്തെ സന്ദര്‍ശന വിസ
Posted on: 05 Dec 2014
അബുദാബി: 90 ദിവസത്തെ യു.എ.ഇ. സന്ദര്‍ശക വിസയൊരുക്കി മുസാഫിര്‍ ഡോട്ട് കോം. കുടുംബങ്ങള്‍ക്ക് അധികം പണചെലവില്ലാതെ കൂടുതല്‍ ദിവസം യു.എ.ഇ.യില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുന്നതാണിത്. കൂടാതെ, ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ അടുത്തെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ദുബായ് സന്ദര്‍ശിക്കാന്‍ പുതിയ പാക്കേജ് സൗകര്യമൊരുക്കും. ഡസേര്‍ട്ട് സഫാരിക്കും മറ്റ് കാഴ്ചകള്‍ക്കുമുള്ള വൗച്ചറുകളടക്കം 350 ദിര്‍ഹമിന്റെ പാക്കേജ് മുതലാണ് തുടക്കമെന്ന് മുസാഫിര്‍ ഡോട്ട് കോം എം.ഡി.യും സഹസ്ഥാപകനുമായ സച്ചിന്‍ ഗദോയ പറഞ്ഞു. കുറഞ്ഞ നടപടിക്രമങ്ങളിലൂടെ വിസ ലഭ്യമാക്കാനാകുമെന്നതാണ് മറ്റൊരു സവിസേഷത.
മുസാഫിര്‍ മുഖേന വിസയും വിമാന ടിക്കറ്റും എടുക്കുന്നവര്‍ക്ക് ആറുമാസത്തെ 'ഈസി പേയ്‌മെന്റ്ി'ന് സൗകര്യം ഒരുക്കിയതായും സച്ചിന്‍ ഗദോയ ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ക്ക് 04 3578 111 എന്ന നമ്പറിലോ www.musafir.com എന്ന വെബ് വിലാസത്തിലോ ബന്ധപ്പെടാം.
from kerala news edited
via IFTTT