ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍ താര നായികയാകുന്നു. 'നാനും റൗഡി താന്‍' എന്നാണ് സിനിമയുടെ പേര്. പുതിയ താരങ്ങളില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന വിജയ് സേതുപതിയാണ് നായകന്‍. ഡിസംബര്‍ മൂന്നിന് ഷൂട്ടിങ് തുടങ്ങി. നര്‍മ്മത്തിന് പ്രാധാന്യമുള്ള സിനിമ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് വിഘ്‌നേഷ് ശിവനാണ്.
അനിരുദ്ധിന്റേതാണ് ഈണങ്ങള്‍. ഛായാഗ്രഹണം ജോര്‍ജ് സി വില്യംസ്. എതിര്‍ നീച്ചല്‍, വേലൈ ഇല്ല പട്ടത്താരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന്റെ വണ്ടര്‍ബ്രാര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് നാനും റൗഡി താന്‍. ഇതില്‍ എട്ട് കോടി രൂപ ചിലവിട്ട ഒരുക്കിയ വേലൈ ഇല്ല പട്ടത്താരി 50 കോടിക്ക് മേല്‍ കളക്ഷന്‍ നേടിയിരുന്നു.
from kerala news edited
via IFTTT