121

Powered By Blogger

Thursday, 4 December 2014

വാഹനങ്ങള്‍ കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍








വാഹനങ്ങള്‍ കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


Posted on: 05 Dec 2014


മസ്‌കറ്റ്: ബര്‍കയില്‍ വാഹനങ്ങള്‍ കത്തിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബര്‍ക വിലായത്തിലെ ക്വര്‍ഹയത് അല്‍ ബലൂഷില്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ച കേസില്‍ ദക്ഷിണ ബതിന പൊലീസാണ് ഒരാളെ അറസ്റ്റുചെയ്തത്. നവംബര്‍ അവസാനം പാതിരാത്രിയാണ് ഇയാള്‍ വാഹനങ്ങള്‍ കത്തിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഉടമസ്ഥരോടുള്ള പക കാരണമാണ് വാഹനങ്ങള്‍ കത്തിച്ചതെന്ന് ഇയാള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നേരത്തേ, ബര്‍ക മേഖലയില്‍ വിദേശികളുടെ വീടുകളില്‍നിന്ന് ഗ്യാസ് സിലിണ്ടറുകളും എയര്‍കണ്ടീഷനറുകളും മോഷ്ടിച്ചതും ഇയാള്‍ ആയിരുന്നുവെന്ന് പൊലീസ് അറിയിച്ചു.











from kerala news edited

via IFTTT