121

Powered By Blogger

Thursday, 4 December 2014

പനമെരുവിനെ മൃഗാശുപത്രിയിലെത്തിച്ചു











Story Dated: Thursday, December 4, 2014 01:45


എടപ്പാള്‍:വാഹനമിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ പനമെരുവിനെ പരിസ്‌ഥിതി പ്രവര്‍ത്തകര്‍ മൃഗാശുപത്രിയിലെത്തിച്ചു.ഇന്നലെ കാലത്ത്‌ പത്ത്‌ മണിക്ക്‌ എടപ്പാള്‍ തൃശ്ശൂര്‍ റോഡില്‍ ശുകപുരം ഹോസ്‌പിറ്റലിന്‍റെ മുന്നിലാണ്‌ പനമെരുവിനെ വാഹനമിടിച്ചനിലയില്‍ നാട്ടുകാര്‍ കണ്ടത്‌.സ്‌ഥലത്തെത്തിയ പരിസ്‌ഥിതി പ്രവര്‍ത്തകന്‍ സലാം എടപ്പാള്‍ അരക്ക്‌ താഴെ ഗുരുതരമായി പരുക്കേറ്റ മെരുവിനെ വട്ടംകുളം മൃഗാശുപത്രിയിലെത്തിച്ചു. വെറ്റിനറി സര്‍ജന്‍ വി.കെ.പി.മോഹന്‍കുമാര്‍ പ്രാഥമിക ചികിത്സ നല്‍കി.പിന്നീട്‌ വിവരമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ കരുവാരകുണ്ട്‌ ഫോറസ്‌റ്റ് ഡപ്യൂട്ടി റേഞ്ച്‌ ഓഫീസര്‍ സി.അജയന്‌ പനമെരുവിനെ ഡോക്‌ടര്‍ കൈമാറി.










from kerala news edited

via IFTTT