Story Dated: Thursday, December 4, 2014 08:34
ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ വിളകള്‍ ദോഷകരമാണെന്ന വാദത്തിന് ശാസ്‌ത്രീയമായ തെളിവില്ലെന്ന് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍. രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. ജനിതാമാറ്റം വരുത്തിയ വിളകള്‍ പരിസ്‌ഥിതിക്കോ ആരോഗ്യത്തിനോ മണ്ണിനോ ദോഷം ചെയ്യുമെന്ന് തെളിഞ്ഞിട്ടില്ല.
ജനിതകമാറ്റം വരുത്തിയ നിരവധി വിളകളുടെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ വിദേശത്ത് ജനങ്ങള്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍ ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ജനിതകമാറ്റം വരുത്തിയ വിളകള്‍ക്ക് അനുമതി നല്‍കിയ സാഹചര്യത്തിലാണ് രാജ്യസഭയില്‍ ഈ വിഷയം ഉന്നയിക്കപ്പെട്ടത്. പരുത്തി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെ ജനിതകമാറ്റം വരുത്തിയ 12 വിളകള്‍ക്കാണ് പരീക്ഷണ അനുമതി നല്‍കിയത്.
from kerala news edited
via IFTTT