Story Dated: Thursday, December 4, 2014 03:06

മണ്ണാര്‍ക്കാട്: മാനസികരോഗിയായ മകന് വൃദ്ധയായ മാതാവിനെ വെട്ടിക്കൊന്നു. കുമരംപുത്തൂര്‍ കുളപ്പാടം പുല്ലറോഡ്കുന്ന് നല്ലൂര് വീട്ടില്‍ പരേതനായ രാഘവന് നായരുടെ ഭാര്യ ഗൗരിയമ്മ (75)യാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മൂത്ത മകന് ഗോപരാജിനെ മണ്ണാര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വട്ടമ്പലത്ത് താമസിക്കുന്ന മറ്റൊരു മകന് കൃഷ്ണദാസ് മാതാവിനെ കാണാനായി ബുധനാഴ്ച രാവിലെ ഏഴുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് ഗൗരിയമ്മ വെട്ടേറ്റ് മരിച്ചതായി കാണപ്പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയിരുന്നു. ഗൗരിയമ്മയും ഗോപരാജും മാത്രമാണ് വര്‍ഷങ്ങളായി തറവാട് വീട്ടില്‍ താമസിക്കുന്നത്. 55 വയസുള്ള ഗോപരാജിന് 20 വര്‍ഷത്തോളമായി മാനസിക രോഗ ചികില്‍സ നടത്തിവരികയാണെന്ന് പറയുന്നു. ഇരുപതോളം വെട്ടേറ്റ പാടുകള്‍ മൃതദേഹത്തിലുണ്ടെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൃഷ്ണദാസ്, ഹരിദാസ്, ദേവി എന്നിവര്‍ മറ്റുമക്കളാണ്.
from kerala news edited
via
IFTTT
Related Posts:
ഉത്തരേന്ത്യയില്‍ മൂടല്‍മഞ്ഞ് തുടരുന്നു; വ്യോമ-ട്രെയിന്‍ സര്‍വീസുകള്‍ വൈകുന്നു Story Dated: Monday, January 19, 2015 11:51ന്യുഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ഇതേതുടര്‍ന്ന് മേഖലയില്‍ മിക്കയിടത്തും ട്രെയിന്‍ വിമാന സര്‍വീസുകള്‍ അവതാളത്തിലായി. തിങ്കളാഴ്ച രാവിലെ 169 ട്… Read More
റേഷന്‍കാര്‍ഡിനുള്ള ഫോട്ടോയെടുപ്പില്‍ കല്ലുകടി Story Dated: Monday, January 19, 2015 12:30തിരുവനന്തപുരം: പുതിയ റേഷന്‍ കാര്‍ഡിനുള്ള ഫോട്ടോയെടുക്കല്‍ പരിപാടി മിക്കയിടത്തും തുടക്കത്തില്‍ തന്നെ അലങ്കോലമായി. കമ്പ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം ,എറണാകുളം ജില്ലകള… Read More
ഇന്ത്യന്‍ വംശജന് മാര്ട്ടിന് ലൂഥര്‍ കിംഗ് പുരസ്കാരം Story Dated: Monday, January 19, 2015 11:41വാഷിംഗ്ടണ്‍: അമേരിക്കയില്‍ സാമൂഹിക സേവന മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രശസ്തമായ മാര്ട്ടിന് ലൂഥര്‍ കിംഗ് പുരസ്കാരം ഇന്ത്യന്‍ വംശജന്. അസംഘട്ട് സ്വദേശിയും അമേരിക്കയിലെ പ്ര… Read More
മിസ് ഇസ്രായേലിനൊപ്പം സെല്‍ഫി; ലെബനോണ് സുന്ദരിക്ക് തല്ല്...! Story Dated: Monday, January 19, 2015 11:52ഇസ്രായേല്‍ സുന്ദരിക്കൊപ്പം ഗ്രൂപ്പ് സെല്‍ഫിക്ക് പോസ് ചെയ്ത് ലബനോണ്‍ സുന്ദരി വിവാദം വിലയ്ക്ക് വാങ്ങി. മിസ് യൂണിവേഴ്സ് മത്സരത്തില്‍ ലബനോനെ പ്രതിനിധീകരിക്കുന്ന സാലി ഗ്രേയ… Read More
ഒബാമയുടെ സന്ദര്‍ശനം: അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു Story Dated: Monday, January 19, 2015 12:00ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്യാന്തര അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ബി.എസ്.എഫ് പത്ത് കമ്പനി സൈനികരെ കൂടിയാണ് അധികമ… Read More