Story Dated: Thursday, December 4, 2014 01:47
തിരുവനന്തപുരം: വ്യാജ മദ്യം നിര്‍മ്മിക്കുന്ന സംഘം എക്‌സൈസിന്റെ പിടിയിലായി. പേട്ട സ്വദേശികളായ ബൈജു, കുട്ടന്‍, കരിക്കകം സ്വദേശി സുധീര്‍ എന്നിവരാണ് പിടിയിലായത്. സുധീറിന്റെ വീട് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം നിര്‍മിച്ചിരുന്നത്.
ഇന്നലെ രാത്രി എക്‌സൈസ് കമ്മീഷണറുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. 15 ലിറ്റര്‍ സ്‌പിരിറ്റും 30 ലിറ്റര്‍ വിദേശ മദ്യവും നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ അനികുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മധുസുദനന്‍ നായര്‍, പി.ആര്‍.വിനോദ്,എ.കെ.അജയകുമാര്‍, ഡി.എസ്.മനോജ്,ആര്‍.സുനില്‍കുമാര്‍, ജി.ആര്‍.മുകേഷ്‌കുമാര്‍, അഭിലാഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നത്. മുന്‍പും ഒന്നിലധികം തവണ ഈ സംഘം ഇത്തരം കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
from kerala news edited
via IFTTT