121

Powered By Blogger

Thursday, 4 December 2014

രാജ്യാന്തര ചലച്ചിത്രമേള: ഇന്ത്യയെ തൊട്ടറിഞ്ഞ് സപ്തചിത്രങ്ങള്‍











തിരുവനന്തപുരം:
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ഏഴ് ചിത്രങ്ങളാണ് ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. '89', 'ഏക് ഹസ്സാര്‍ കി നോട്ട്', 'ബ്‌ളെമിഷ്ഡ് ലൈറ്റ്', ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍, മിത്ത് ഓഫ് ക്ലിയോപാട്ര', 'പന്നയ്യാറും പദ്മിനിയും', ദി ടെയ്ന്‍ ഓഫ് നയന ചംമ്പ' എന്നിവയാണ് ചിത്രങ്ങള്‍. ബംഗാളി, തമിഴ്, ഇംഗ്ലീഷ്, മറാത്തി ഭാഷകളില്‍ നിര്‍മിച്ച ചിത്രങ്ങളാണിവ.

മാനസിക ആകുലതകളാല്‍ വലയുന്ന മനോരോഗ വിദഗ്ധയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു പോലീസ് ഓഫീസറും കൊലയാളിയും കടന്നുവരുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളാണ് '89' എന്ന ചിത്രത്തിലൂടെ സംവിധായകന്‍ മനോജ് മിക്ക് പറയുന്നത്.

ഇന്ത്യയിലെ ദരിദ്ര കാര്‍ഷികസമൂഹത്തെ വരച്ചുകാട്ടുകയാണ് 'ഏക് ഹസാര്‍കി നോട്ട്' എന്ന മറാഠി ചിത്രത്തിലൂടെ ശ്രീഹരി സാതെ.

സ്വാതന്ത്ര്യസമരസേനാനി എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനുവേണ്ടി അലയുന്ന ഹരിദാസിന്റെ കഥയാണ് ഹിന്ദി ചിത്രമായ 'ഗൗര്‍ഹരി ദസ്താന്‍ ദി ഫ്രീഡം ഓഫ് ഫയല്‍'. ഇന്ത്യയുടെ സമകാലിക രാഷ്ട്രീയ അവസ്ഥയാണ് ചിത്രത്തിലൂടെ സംവിധായകന്‍ അനന്ത നാരായണന്‍ മഹാദേവന്‍ പറയുന്നത്.


ചമ്പ എന്ന സ്ത്രീയുടെ ജീവിതത്തിലെ ഒരു ദിവസത്തെ യാത്രയിലൂടെ ബംഗാളി ചിത്രമായ 'ദി ടെയ്ല്‍ ഓഫ് നയന്‍ ചമ്പ' കടന്നുപോകുന്നു . ശേഖര്‍ദാസ് ആണ് സംവിധായകന്‍.


ക്ലിയോപാട്ര എന്ന പേരുള്ള മൂന്ന് സ്ത്രീകളുടെ ജീവിതയാത്രകളും പിന്നീടുണ്ടാകുന്ന ദുരന്തങ്ങളും ഒരേ ചരടില്‍ കോര്‍ത്തിണക്കുകയാണ് സംവിധായകന്‍ അധേയപാര്‍ഥയുടെ ഹിന്ദി ചിത്രമായ ഗൗര്‍ഹരിഡസ്താന്‍ ദി ഫ്രീഡം ഫയല്‍ മിത്ത് ഓഫ് ക്ലിയോപാട്ര' എന്ന ചിത്രത്തിലൂടെ.


1980 കാലഘട്ടത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഭൂവുടമയായ പന്നയാറും അദ്ദേഹത്തിന്റെ പ്രിമിയര്‍ പദ്മിനി കാറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥപറയുന്നു അരുണ്‍കുമാറിന്റെ തമിഴ് ചിത്രമായ 'പന്നയ്യറും പദ്മിനിയും'.


തട്ടിക്കൊണ്ടുപോകല്‍ പരമ്പരയിലൂടെ പീഡനങ്ങളിലൂടെയും വികസിക്കുന്ന ചിത്രമാണ് 'ബ്‌ളെമിഷ്ഡ് ലൈറ്റ്'. രാജ് അമിത്കുമാറാണ് സംവിധായകന്‍.




മാറ്റുകൂട്ടാന്‍ ഓപ്പണ്‍ ഫോറവും സെമിനാറുകളും


രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ഇത്തവണ ഓപ്പണ്‍ ഫോറങ്ങളും സെമിനാറുകളുമുണ്ട്. മീറ്റ് ദ ഡയറക്ടര്‍ , ജൂറി ചെയര്‍മാന്‍ ഷിഫെയുമായും സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാര ജേതാവ് മാര്‍ക്കോ ബലോക്കിയുമായുള്ള സംവാദം, പാനല്‍ ചര്‍ച്ചകള്‍ എന്നിവയുമുണ്ടാകും.

12 തിയേറ്ററുകളിലായാണ് ചലച്ചിത്ര പ്രദര്‍ശനം. കൈരളി, ശ്രീ, നിള, ശ്രീകുമാര്‍, ശ്രീവിശാഖ്, കലാഭവന്‍, ധന്യ, രമ്യ, ന്യൂതിയേറ്ററിലെ മൂന്ന് വേദികള്‍, നിശാഗന്ധി എന്നിവിടങ്ങളാണ് വേദികള്‍.


എല്ലാ ദിവസവും വൈകിട്ട് മൂന്നിന് ന്യൂതിയേറ്ററിലെ സ്‌ക്രീന്‍ - 3 ല്‍ നടക്കുന്ന മീറ്റ് ദി ഡയറക്ടര്‍ പരിപാടിയുമുണ്ടാകും. ഡിസംബര്‍ 14 മുതല്‍ 17 വരെ വൈകിട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ പ്രഗത്ഭ സംവിധായകരുമായി സംവാദമുണ്ട്. 14 ന് ജൂറിചെയര്‍മാനും ചൈനീസ് സംവിധായകനുമായ ഷിഫെയുമായും 15 ന് സമഗ്രസംഭാവനയ്ക്കുള്ള പുസ്‌കാരജേതാവായ മാര്‍കോ ബലോക്കിയോയുമായും 17 ന് തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ഗെ സെയ്‌ലനുമായും സംവാദം നടക്കും.


16 ന് വൈകിട്ട് അഞ്ചിന് കൈരളി തിയേറ്ററില്‍ നടക്കുന്ന അരവിന്ദന്‍ അനുസ്മരണത്തില്‍ സുമിത്രാ പെരിസ് പങ്കെടുക്കും. 13 മുതല്‍ 16 വരെ ഉച്ചയ്ക്ക് 2.30 ന് ഹോട്ടല്‍ ഹൈസിന്തില്‍ സെമിനാറുകള്‍ നടക്കും.











from kerala news edited

via IFTTT