Story Dated: Thursday, December 4, 2014 06:46
ന്യൂഡല്‍ഹി: ജസ്‌റ്റിസ് വി.ആര്‍ കൃഷ്‌ണയ്യര്‍ അവിശ്വസനീയനായ തത്വജ്‌ഞാനിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. താന്‍ സംസാരിക്കുമ്പോഴെല്ലാം രാജ്യത്തിന്റെ നന്മയ്‌ക്ക് വേണ്ടിയാണ് കൃഷ്‌ണയ്യര്‍ സംസാരിച്ചുകൊണ്ടിരുന്നതെന്നും മോഡി അനുസ്‌മരിച്ചു. എപ്പോഴും അത്യധികം ഉത്സാഹിയായ അസാധാരണമായ വ്യക്‌തിത്വമായിരുന്നു കൃഷ്‌ണയ്യരെന്നും മോഡി ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
മികച്ച നിയമജ്‌ഞന്‍, പ്രശസ്‌ത അഭിഭാഷകന്‍, അവിശ്വസനീയനായ തത്വജ്‌ഞാനി, സര്‍വോപരി അസാധാരണനായ മനുഷ്യനായിരുന്നു അദ്ദേഹമെന്ന് മോഡി അനുസ്‌മരിച്ചു. കൃഷ്‌ണയ്യരുടെ ഓര്‍മ്മയ്‌ക്ക് മുന്നില്‍ നമിക്കുന്നുവെന്നും മോഡി പറഞ്ഞു. കൃഷ്‌ണയ്യരെ കൊച്ചിയിലെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന്റെ ചിത്രവും മോഡി ട്വീറ്റ് ചെയ്‌തു.
സവിശേഷമായ സൗഹൃദമായിരുന്നു കൃഷ്‌ണയ്യരുമായി തനിക്കുണ്ടായിരുന്നത്. അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നു. ഉള്‍ക്കാഴ്‌ചയുള്ള വാക്കുകളിലായിരുന്നു അദ്ദേഹം എഴുതിയിരുന്നതെന്നും മോഡി അനുസ്‌മരിച്ചു.
from kerala news edited
via IFTTT