121

Powered By Blogger

Thursday, 4 December 2014

ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ കേരളത്തിന്റെ മനസാക്ഷിയായിരുന്നു: മുഖ്യമന്ത്രി









Story Dated: Thursday, December 4, 2014 05:42



mangalam malayalam online newspaper

തിരുവനന്തപുരം : കേരളത്തിന്റെ മനസാക്ഷിയായിരുന്നു ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യരെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലെല്ലാം കൃഷ്‌ണയ്യരുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും അവയില്‍ അദ്ദേഹത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. 'കൃഷ്‌ണയ്യര്‍ സംസാരിക്കുമ്പോള്‍ ഇന്ത്യ ശ്രദ്ധിക്കുന്നു' എന്ന വാചകം അന്വര്‍ഥമാക്കത്തക്ക രീതിയിലുള്ള നിലപാടുകളാണ്‌ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്‌.


കോടതി വിധികള്‍ക്ക്‌ ജസ്‌റ്റിസ്‌ കൃഷ്‌ണയ്യര്‍ മാനുഷികമുഖം നല്‍കി. നിയമത്തിന്റെ ജനപക്ഷത്ത്‌ നിന്നുളള വ്യാഖ്യാനങ്ങളായിരുന്നു അദ്ദേഹത്തിന്റേത്‌. വിരമിച്ച്‌ ദശകങ്ങള്‍ക്ക്‌ ശേഷവും അദ്ദേഹത്തിന്റെ ഉത്തരവുകള്‍ ഹൈക്കോടതികളിലും സുപ്രീംകോടതികളിലും നിരന്തരം ഉദ്ധരിക്കപ്പെടുന്നുവെന്നതാണ്‌ കൃഷ്‌ണയ്യരെ ശ്രദ്ധേയനായ ന്യായാധിപനാക്കുന്നത്‌.


പാവപ്പെട്ടവരുടെ ഒരു തണല്‍മരമായിരുന്നു അദ്ദേഹം. മികച്ച ഭരണാധികാരി, സാമൂഹിക പരിഷ്‌കരണവാദി, മനുഷ്യാവകാശ പ്രവര്‍ ത്തകന്‍ തുടങ്ങിയ വിശേഷണങ്ങളെല്ലാം ഒരേസമയം അലങ്കരിക്കാന്‍ അര്‍ഹനായ മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹമെന്ന്‌ മുഖ്യമന്ത്രി അനുസ്‌മരിച്ചു.










from kerala news edited

via IFTTT