Story Dated: Thursday, December 4, 2014 06:53
ന്യൂയോര്‍ക്ക്: മഞ്ഞിനടിയില്‍ കുടുങ്ങിയ കുട്ടികളെ ഏഴുമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. ന്യൂയോര്‍ക്കിന് വടക്കുള്ള ന്യൂബര്‍ഗില്‍ ഇന്നലെയാണ് സംഭവം. ഒമ്പതും പതിനൊന്നും പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
വീടിന് സമീപമുള്ള പാര്‍ക്കില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ക്കുമേല്‍ മഞ്ഞിടിഞ്ഞ് വീഴുകയായിരുന്നു. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്താതതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ അറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും നടത്തിയ തിരച്ചിലില്‍ എട്ടടിയോളമുള്ള മഞ്ഞുകൂനക്കടിയില്‍ കുട്ടികള്‍ കുടുങ്ങിയതായി മനസ്സിലായി. തുടര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെ പോലീസ് നടത്തിയ ഏഴുമണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ കുട്ടികളെ സുരക്ഷിതരായി പുറത്തെടുത്തു.
മഞ്ഞിടിഞ്ഞപ്പോള്‍ ഉള്ളില്‍ വായുവും കുടുങ്ങിയതാണ് കുട്ടികള്‍ക്ക് രക്ഷയായത്. പുറത്തെതിയ കുട്ടികള്‍ പൂര്‍ണ ആരോഗ്യവാന്മാരായിരുന്നു. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.
from kerala news edited
via IFTTT