Story Dated: Thursday, December 4, 2014 01:47
തിരുവനന്തപുരം: സ്വന്തം പരിമിതികളെ കലയിലൂടെ തോല്‍പിച്ച് സദസിന് മുന്നില്‍ ചിലങ്കയണിഞ്ഞ് നിറഞ്ഞാടി നന്ദന താരമായി. ജന്മനാ സംസാരശേഷിയില്ലാത്ത ഈ ബാലികക്ക് ചലനശേഷിയും പരിമിതമാണ്. ലോക ഭിന്നശേഷി ദിനാഘോഷത്തോടനുബന്ധിച്ച് സര്‍വശിക്ഷാ അഭിയാന്‍, ബ്ലോക്ക് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വര്‍ണോത്സവത്തിലാണ് നന്ദന നൃത്തം അവതരിപ്പിച്ചത്. അതിയന്നൂര്‍ യു.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നന്ദന. അതിയന്നൂര്‍ ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരായ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് വര്‍ണോത്സവം നടത്തിയത്.
from kerala news edited
via IFTTT