Story Dated: Thursday, December 4, 2014 05:06
ന്യൂഡല്‍ഹി: സിഗരറ്റിന്റെ ചില്ലറ വില്‍പ്പന നിരോധിക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. കര്‍ണാടക, ആന്ധ്രാപ്രദേശ് എംപിമാര്‍ ബില്ലിനെതിരെ ശക്‌തമായ പ്രതിക്ഷേധവുമായി രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പുകയില കര്‍ഷകരുടെയും വ്യവസായികളുടെയും ആവശ്യങ്ങള്‍ കണക്കിലെടുത്താണ് തീരുമാറ്റത്തില്‍ നിന്നും പിന്മാറുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്‌ഡ പറഞ്ഞു.
ചില്ലറ വില്‍പ്പ നിരോധനം പിന്‍വലിച്ചെങ്കിലും പുകയില വാങ്ങുന്നവര്‍ക്കുള്ള പ്രായപരിധി ഉയര്‍ത്താനും പുകവലി സംബന്ധമായ കുറ്റങ്ങളില്‍ ഈടാക്കുന്ന പിഴ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. സിഗരറ്റ് വില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതോടെ സര്‍ക്കാരിന് നികുതി വരുമാനത്തില്‍ വന്‍ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
from kerala news edited
via IFTTT