121

Powered By Blogger

Thursday, 4 December 2014

പ്രത്യേക ഇരിപ്പടമില്ല: കരുണാനിധി നിയമസഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി









Story Dated: Thursday, December 4, 2014 07:34



mangalam malayalam online newspaper

ചെന്നൈ: തന്നെപ്പോലെ അംഗവൈകല്യമുള്ളവര്‍ക്ക്‌ നിയമസഭയില്‍ പ്രത്യേക ഇരിപ്പടമില്ലെന്ന്‌ ആരോപിച്ച്‌ തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ മേധാവിയുമായ കരുണാനിധി സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോയി. കരുണാനിധി തുടര്‍ച്ചയായി സഭയില്‍ ഹാജരാകാത്തതിനെ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം വിമര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ തനിക്ക്‌ പ്രത്യേക ഇരിപ്പടം നല്‍കിയാല്‍ സഭായില്‍ ഹാജരാകാമെന്ന്‌ കരുണാനിധി പറഞ്ഞിരുന്നു. ഇത്‌ പ്രകാരം സഭയില്‍ എത്തിയപ്പോഴാണ്‌ പ്രത്യേക ഇരിപ്പടം ഒരുക്കിയിട്ടില്ലെന്ന്‌ കണ്ട്‌ കരുണാനിധി പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയത്‌.


തന്നെപ്പോലെ ശാരീരിക അവശതകള്‍ ഉള്ളവര്‍ക്ക്‌ പ്രത്യേക ഇരിപ്പടമില്ല. ഇത്തവണ സഭയില്‍ പ്രത്യേക ഇരിപ്പടം നല്‍കാമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നാല്‍ സഭയില്‍ വന്നപ്പോള്‍ ഇരിപ്പടം തരാതെ അപമാനിച്ചു. അതിനാല്‍ തിരിച്ചുപോകുന്നുവെന്ന്‌ കരുണാനിധി പറഞ്ഞു. അര നൂറ്റാണ്ട്‌ താന്‍ എം.എല്‍.എയായി പ്രവര്‍ത്തിച്ചു. ഇന്ന്‌ തനിക്ക്‌ പ്രതിപക്ഷ നേതാവായി ഇരിക്കാന്‍ പോലും കഴിയുന്നില്ലെന്നും കരുണാനിധി കുറ്റപ്പെടുത്തി.


2009ല്‍ നടത്തിയ ഒരു ശസ്‌ത്രക്രിയയെ തുടര്‍ന്ന്‌ ഇലക്‌ട്രിക്‌ വീല്‍ ചെയറിലാണ്‌ കരുണാനിധിയുടെ സഞ്ചാരം. 2011ല്‍ തിരുവാരൂരില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട കരുണാനിധിക്ക്‌ സഭയില്‍ രണ്ടാം നിരയിലാണ്‌ ഇരിപ്പടം നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ദീര്‍ഘകാലമായി സഭാ നടപടികളില്‍ പങ്കെടുക്കുന്നില്ല.










from kerala news edited

via IFTTT