സബിത വി. കുമാര്‍ അന്തരിച്ചു
Posted on: 04 Dec 2014
കല്പറ്റ: മുന്‍ പാര്‍ലമെന്റംഗവും മാതൃഭൂമി മുന്‍ ഡയറക്ടറുമായ എം.കെ. ജിനചന്ദ്രന്റെയും സരളാദേവിയുടെയും മകള്‍ സബിത വി. കുമാര്‍ (72) അമേരിക്കയിലെ ഫ് ളിന്റ് ടൗണില്‍ അന്തരിച്ചു. കഴിഞ്ഞ നാലര ദശാബ്ദമായി അമേരിക്കയില്‍ കഴിയുന്ന ഇവരുടെ അന്ത്യം വ്യാഴാഴ്ച ഇന്ത്യന്‍ സമയം 1.30നായിരുന്നു.
കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വിമോചന സമരത്തിനു നേതൃത്വം നല്കുകയുണ്ടായി. ആന്ധ്രാപ്രദേശ് ഹിന്ദുപ്പൂര്‍ സ്വദേശിയായ ഭര്‍ത്താവ് ഡോ. വസന്ത്കുമാര്‍ അമേരിക്കയില്‍ സേവനമനുഷ്ഠിക്കുകയാണ്.
മക്കള്‍: നയന, നവീന്‍. സഹോദരങ്ങള്‍: മാതൃഭൂമി മുന്‍ മാനേജിങ് ഡയറക്ടര്‍ പരേതനായ എം.ജെ. കൃഷ്ണമോഹന്‍, മാതൃഭൂമി ഡയറക്ടര്‍ എം.ജെ. വിജയപത്മന്‍. സംസ്‌കാരം അമേരിക്കയില്‍ നടക്കും.
from kerala news edited
via IFTTT