Story Dated: Thursday, December 4, 2014 04:01
ന്യൂഡല്‍ഹി : ലോകകപ്പ് ക്രിക്കറ്റിനായുള്ള ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം സഞ്ജു വി. സാംസണ് മുപ്പതംഗ സാധ്യതാ ടീമില്‍ ഇടം നേടിയിട്ടുണ്ട്.അതേസമയം, മുതിര്‍ന്ന താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കി. ചെയര്മാന് സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള സെലക്ഷന് കമ്മറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്.
മുതിര്‍ന്ന താരങ്ങളായ വീരേന്ദര്‍ സേവാഗ്, ഹര്‍ഭജന്‍സിംഗ്, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, സഹീര്‍ ഖാന് തുടങ്ങിയവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല. മുപ്പത് അംഗങ്ങളുള്ള ടീമില്‍ 13 മതായാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്. മഹേന്ദ്രസിങ് ധോണി തന്നെയാകും ടീം ക്യാപ്റ്റന്‍. 2015 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയിലും ന്യൂസീലന്ഡിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്.
ക്ഷമയോടെ കാത്തിരുന്നാല്‍ സഞ്ജുവിനെ തേടി അവസരങ്ങളെത്തുമെന്ന് സുനില്‍ ഗവാസ്കര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
from kerala news edited
via IFTTT