Story Dated: Thursday, December 4, 2014 06:23
ഒരു കാറ് സ്വന്തമാക്കണമെന്ന് തോന്നിയാല്‍ ഏതൊരാളും ഏറ്റവും അടുത്തുള്ള കാര്‍ ഷോറൂമിനെ സമീപിക്കുകയാണ് പതിവ്. എന്നാല്‍ എന്തിലും വ്യത്യസ്‌തത പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ അല്‍പ്പം മാറി ചിന്തിക്കും. ഇത്തരത്തില്‍ വേറിട്ട ചിന്തയുള്ള ഒരു ചൈനക്കാരന്‍ കാറ് സ്വന്തമാക്കിയത് അല്‍പ്പം വേറിട്ട വഴിയിലൂടെയാണ്. ഇയാള്‍ക്ക് സ്വന്തം കാറിനെക്കുറിച്ച് വ്യത്യസ്‌ത സങ്കല്‍പ്പമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കാര്‍ കമ്പനികളുടെ പുറകെ പോകാനൊന്നും ഇയാള്‍ തയ്യാറായില്ല. പകരം സ്വന്തമായി ഒരു കാര്‍ തന്നെ ഇയാള്‍ നിര്‍മ്മിച്ചു.
ലിയൂ ഫുലോങ് എന്നയാളാണ് സ്വന്തമായി കാര്‍ നിര്‍മ്മിച്ചത്. തടിയിലാണ് ഇയാള്‍ കാര്‍ നിര്‍മ്മിച്ചത്. വെറും കാറല്ല മിസൈലും റഡാര്‍ സംവിധാനവുള്ള കാറാണ് ലിയൂ നിര്‍മ്മിച്ചത്. ചൈനയിലെ ലിയോനിംഗ് പ്രവിശ്യാ സ്വദേശിയാണ് ലിയൂ. നാല് മാസമെടുത്താണ് കാര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കാറിന് 20,000 യെന്‍ നിര്‍മ്മാണചെലവായി. കാര്‍പ്പന്റര്‍ ജോലിക്കാരമായ ഇയാള്‍ കാര്‍ ഡിസൈനില്‍ ഒരു പരിചയവുമില്ലാതെയാണ് കാറ് നിര്‍മ്മിച്ചത്. പ്രൈമറി സ്‌കൂള്‍ വരെയെ ലിയൂ പഠിച്ചിട്ടുള്ളൂ.
പൂര്‍ണ്ണമായും തടിയിലാണ് കാറിന്റെ രൂപകല്‍പ്പന്. കാറിന് 8 അടി നീളവും 4 അടി വീതിയും 350 കിലോ ഭാരവുണ്ട്. മണിക്കൂറില്‍ 30 മൈല്‍ വേഗതയില്‍ ഈ കാറിന് സഞ്ചരിക്കാനാകും. ഈ വര്‍ഷം ആദ്യം ഇയാള്‍ തടിയില്‍ മറ്റൊരു കാര്‍ നിര്‍മ്മിച്ചിരുന്നു. അതിന് 20 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. ഇയാള്‍ തടിയില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ കാറാണിത്.
from kerala news edited
via IFTTT