Story Dated: Thursday, December 4, 2014 05:06
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ റെയില്‍വേ സ്‌റ്റേഷനായ ന്യൂഡല്‍ഹിയില്‍ ഇന്നുമുതല്‍ യാത്രക്കാര്‍ക്ക് വൈ ഫൈ കണക്ഷന്‍ ഉപയോഗിച്ചുതുടങ്ങാം. പദ്ധതിയുടെ ഉദ്‌ഘാടനം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍വഹിക്കും. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ ട്രെയിന്‍ സ്‌കൂള്‍ ബസില്‍ തട്ടി അഞ്ച് കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ ഉദ്‌ഘാടനം താല്‍ക്കാലികമായി മാറ്റിവെയ്‌ക്കാനും സാധ്യതയുണ്ട്.
ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനിലെ 16 പ്ലാറ്റ്‌ഫോമുകളിലുള്ള യാത്രക്കാര്‍ക്ക് പദ്ധതിയുടെ സൗകര്യം ലഭ്യമാകും. ആദ്യത്തെ 30 മിനിട്ടുകളില്‍ വൈ ഫൈ സൗജന്യമായിരിക്കും. തുടര്‍ന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി 25, 30 രൂപ നിരക്കുകളില്‍ സ്‌ക്രാച് കാര്‍ഡുകള്‍ ലഭ്യമാണ്. ഇവയുപയോഗിച്ച് 30 മിനിറ്റ്, ഒരുമണിക്കൂര്‍ ദൈര്‍ഘ്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാം. കാര്‍ഡുകളുടെ കാലാവധി ഒരുദിവസം. സെല്‍ഫോണുകളിലൂടെയാണ് വൈ ഫൈ രജിസ്‌ട്രേഷന്‍ സാധ്യമാകുക. ഇതിനായി ഹെല്‍പ് ഡസ്‌കുകളുടെ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
50 ലക്ഷം രൂപയാണ് പദ്ധതിക്ക് ആകെ ചിലവ്. വര്‍ഷം തോറും 16 ലക്ഷം രൂപയും ചിലവ് പ്രതീക്ഷിക്കുന്നു. രാജ്യത്തെ പ്രധാനപ്പെട്ട 75 റെയില്‍വേ സേ്‌റ്റേഷനുകളിലേക്കും അടുത്ത വര്‍ഷം പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
from kerala news edited
via IFTTT