Story Dated: Thursday, December 4, 2014 05:01
ചണ്ഡിഗഡ്: ബസിനുള്ളില്‍ ശല്യം ചെയ്യാന്‍ ശ്രമിച്ച യുവാക്കളെ കൈകാര്യം ചെയ്‌ത് താരമായ റോത്തക് യുവതികള്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നത് ഹരിയാന സര്‍ക്കാര്‍ താല്‍ക്കാലികമായി തടഞ്ഞു. റോത്തക് സംഭവത്തില്‍ മര്‍ദ്ദനത്തിന് ഇരയായ യുവാക്കള്‍ തെറ്റുകാരല്ലെന്ന് മറ്റ് സ്‌ത്രീകള്‍ മൊഴി നല്‍കുകയും ചെയ്‌ത സഹചര്യത്തിലാണ് പുരസ്‌ക്കാരം നല്‍കുന്നത് താല്‍ക്കാലികമായി തടഞ്ഞത്. ആരതി, പൂജ എന്നീ സഹോദരിമാരണ് ശല്യം ചെയ്‌ത യുവാക്കളെ മര്‍ദ്ദിച്ച് താരമായത്.
മര്‍ദ്ദനത്തിന്റെ വീഡിയോ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്‌തതോടെയാണ് യുവതികള്‍ക്ക് ഹരിയാന സര്‍ക്കാര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. എന്നാല്‍ സംഭവം യുവതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് ബസില്‍ ഉണ്ടായിരുന്ന മറ്റ് ചില സ്‌ത്രീകള്‍ മൊഴി നല്‍കി. ബസില്‍ ഉണ്ടായിരുന്ന മറ്റൊരു സ്‌ത്രീയോട് തങ്ങളെ സഹായിക്കണമെന്നും ഫോണില്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ സഹായിക്കണമെന്നും യുവതികള്‍ പറയുന്നത് കേട്ടതായി മറ്റ് സ്‌ത്രീകള്‍ മൊഴി നല്‍കി.
ഈ സ്‌ത്രീ വീഡിയോ റെക്കോഡ് ചെയ്യാന്‍ സമ്മതിച്ചതിനെ തുടര്‍ന്ന് യുവതികള്‍ യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് മറ്റ് സ്‌ത്രീകള്‍ മൊഴി നല്‍കിയത്. ഇതിനിടെ യുവതികള്‍ മറ്റൊരു യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വീഡിയോയില്‍ മര്‍ദ്ദനത്തിന് ഇരയാകുന്ന യുവാവ് ആരെന്നോ സംഭവം നടന്നത് എവിടെയെന്നോ വ്യക്‌തമല്ല. ഈ വീഡിയോ കൂടി പുറത്തുവന്നതോടെയാണ് യുവതികളുടെ അവകാശവാദം സംശയത്തിന്റെ നിഴലിലാക്കിയത്. ഇതേതുടര്‍ന്നാണ് പുരസ്‌ക്കാര വിതരണം താല്‍ക്കാലികമായി തടഞ്ഞത്.
from kerala news edited
via IFTTT