Story Dated: Thursday, December 4, 2014 01:45
എടപ്പാള്‍: ഉപജില്ല കലോത്സവ പ്രോഗ്രാം കമ്മറ്റി വ്യത്യസ്‌ത മായ പ്രവര്‍ത്തനങ്ങളോടെ ശ്രദ്ധേയമാകുന്നു. സാമ്പ്രദായിക രീതിയില്‍ നിന്നും മാറ്റി കലോത്സവ ലോഗോയും ചിത്രവും രൂപകല്‍പന ചെയ്‌തു കലോത്സവം പൂര്‍ണമായും കുട്ടികളുടെതായി. കലോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ കളിത്തട്ട് കലോത്സവ സുവിനീര്‍ ശ്രദ്ധേയമായുന്നു.ഉറൂബിനെ അനുസ്‌മരിച്ചുകൊണ്ട് പുറത്തിറക്കിയ സുവിനീറില്‍ പ്രസിദ്ധരായ എഴുത്തുകാരോടൊപ്പം ഉപജില്ലയിലെ കുട്ടികളുടെ രചനകളും ഉള്‍പെടുത്തിയിരിക്കുന്നു. എം.ഗോവിന്ദനെകുറിച്ചും ഉറൂബിന്‍റെ നോവലുകളിലെ സ്‌നേഹ ബന്ധങ്ങളെകുറിച്ചും ഇടശ്ശേരിയുടെ കവിതകളെ കുറിച്ചുള്ള ലേഖനങ്ങളും ടി.കെ.പത്മിനി,കെ.സി.എസ്. പണിക്കര്‍ എന്നിവരുടെ ചിത്രങ്ങളും കെ.പി കൃഷണകുമാറിന്‍റെ ശില്‍പങ്ങളും സുവനീറില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.സുവനീര്‍ കവി പി.പി.രാമചന്ദ്രന്‍ പ്രകാശനം ചെയ്‌തു.
from kerala news edited
via IFTTT