സുനീതി ചൗഹാന്‍ നാളെ ഒമാനില്‍
Posted on: 05 Dec 2014
മസ്‌കറ്റ്: ബോളിവുഡ് ഗായിക സുനീതി ചൗഹാന്‍ ശനിയാഴ്ച ഒമാനില്‍. സിറ്റി ആംഫി തിയേറ്ററില്‍ നടക്കുന്ന 'ധൂം മചാലേ വിത് സുനീതി ചഹാന്‍' എന്നു പേരിട്ട സംഗീത പരിപാടിയിലാണ് സുനീതി ഈണങ്ങളുമായെത്തുന്നത്. പരിപാടിക്ക് നല്ല പ്രതികരണമാണ് തുടക്കത്തിലേ ലഭിച്ചതെന്ന് സംഘാടകരായ ഇവന്റ്ഫുള്‍ എം.ഡി. ഡോ. സതീഷ് നമ്പ്യാര്‍ അറിയിച്ചു.
ചെറുപ്രായത്തിലാണ് മെരീ ആവാസ് സുനോ എന്ന സംഗീത പരിപാടിയിലൂടെ സുനീതി ഇന്ത്യന്‍ വീട്ടകങ്ങളുടെ പ്രിയ ഗായികയായിമാറിയത്. ലതാ മങ്കേഷ്‌കറുടെ അനശ്വര ഗാനങ്ങള്‍ പക്വമായി ആലപിച്ച പെണ്‍കുട്ടി ഇത്തിരി മുതിര്‍ന്നപ്പോള്‍ ബോളിവുഡ് സംഗീതലോകത്ത് സ്വന്തം ഇരിപ്പിടം സൃഷ്ടിക്കുകയായിരുന്നു. ശാസ്ത്ര എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. എന്നാല്‍, 1999-ലെ മസ്ത് എന്ന സിനിമയില്‍ സന്ദീപ് ചൗത്ത സംഗീതം നല്‍കിയ ഗാനങ്ങളാണ് തരംഗമായിമാറിയത്. പിന്നീട് സുനീതിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
തീസ് മാര്‍ ഖാനിലെ ഷെയില കി ജവാനി, ധൂമിലെ ധൂം മചാലെ, പരിനീതയിലെ കൈസി പഹെലി, ഒംകാരയിലെ ബീദി ജലായിലെ തുടങ്ങിയവയാണ് സുനീതിയെ ഏറ്റവും ശ്രദ്ധേയയാക്കിയത്. ചമേലിയിലെ ബാഗേ രെ മന്‍, ഹണിമൂണ്‍ ട്രാവല്‍സിലെ സജ്‌നാ വാരി തുടങ്ങിയവയും സുനീതിയുടെ ജനപ്രീതികൂട്ടി.
from kerala news edited
via IFTTT