121

Powered By Blogger

Thursday, 4 December 2014

മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍







മുന്‍നിര കമ്പനികളില്‍ പകുതിയിലേറെ കടക്കെണിയില്‍


മുംബൈ: രാജ്യത്തെ മുന്‍നിരയിലുള്ള 500 കമ്പനികളില്‍ പകുതിയിലേറെയും വന്‍ സാമ്പത്തിക ബാധ്യതയിലാണെന്ന് റിപ്പോര്‍ട്ട്. ഇവയെ രക്ഷിക്കാന്‍ ഏതാണ്ട് 11,400 കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യ റേറ്റിങ്ങിന്റേതാണ് റിപ്പോര്‍ട്ട്.

മൂലധന സമാഹരണത്തിലൂടെ ഇത്രയും ഭീമമായ തുക കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്ന് വിലയിരുത്തപ്പെടുന്നു. 2008നും 2014നും ഇടയില്‍ മുന്‍നിരയിലുള്ള 500 കോര്‍പ്പറേറ്റ് കമ്പനികളിലും കൂടി ഉണ്ടായ മൂലധന സമാഹരണം ഇതിന്റെ പകുതിയോളമേ വരൂ.


നിലവിലെ അവസ്ഥയില്‍ നിന്ന് ബാധ്യത ഉയരാതിരിക്കുകയും സമ്പദ്ഘടന സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കുകയും ചെയ്താല്‍ ഏതാണ്ട് അഞ്ച് മുതല്‍ ആറ് വര്‍ഷം വരെ ഈ കമ്പനികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.











from kerala news edited

via IFTTT