Story Dated: Thursday, December 4, 2014 07:07
ന്യൂഡല്‍ഹി: ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തില്‍ പുതിയ നാഴികക്കല്ലാകാന്‍ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കുന്നു. ഡല്‍ഹിയില്‍ നടന്ന യോഗത്തിലാണ് ലയനം സംബന്ധിച്ച് അന്തിമ തീരുമാനമായത്.
സമാജ്‌വാദി ജനതാതള്‍ എന്ന പേരാണ് പുതിയ പാര്‍ട്ടി തിരഞ്ഞെടുത്തത്. ലാലുപ്രസാദ് യാദവിന്റെ രാഷ്‌ട്രീയ ജനതാതള്‍ (ആര്‍ജെഡി), മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി(എസ്‌പി), ഓംപ്രകാശ് ചൗട്ടാല നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍( ഐഎന്‍എല്‍ഡി), ശരത് യാദവും നിതീഷ് കുമാറും നയിക്കുന്ന ജനതാതള്‍ യുണൈറ്റഡ്(ജെഡിയു), എച്ച്‌ഡി ദേവ ഗൗഡയുടെ ജനതാദള്‍-സെക്കുലര്‍(ജെഡിഎസ്), സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ലയിച്ചത്.
ലയനത്തിന്റെ ഭാഗമായി വിദേശ ബാങ്കിലെ ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് ജനതാ പരിവാര്‍ പാര്‍ട്ടികള്‍ 22ന് പ്രക്ഷോഭം നടത്തും. ബിജെപിയുടെ സാമ്പത്തിക നയത്തിനെതിരെ പാര്‍ലമെന്റില്‍ ശക്‌തമായ എതിര്‍ചേരിയാകുക, ബിജെപിക്ക് ബദല്‍ എന്ന നിലയില്‍ ഇന്ത്യന്‍ രാഷ്‌ട്രിയത്തില്‍ ഇടം പിടിക്കുക തുടങ്ങിയവയാണ് ലയനത്തിന് പിന്നിലെ ലക്ഷ്യം.
from kerala news edited
via IFTTT