Story Dated: Tuesday, December 2, 2014 01:52
വാണിമേല്‍: വാണിമേല്‍ ഗ്രാമപഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന ഒന്നാം വാര്‍ഡിലെ വടയാര്‍ കുന്നില്‍ കുടിവെള്ളമെത്തി. വാണിമേല്‍ ഗ്രാമപഞ്ചായത്തും കോഴിക്കോട് ജില്ലാപഞ്ചായത്തും സംയുക്‌തമായി നടപ്പിലാക്കിയ വടയാര്‍കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ശശി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ 12 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ എട്ട് ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. 47 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ലാപഞ്ചായത്ത ക്ഷേമകാര്യ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.വി.എം. നജ്‌മ അധ്യക്ഷം വഹിച്ചു, ഗാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. മൂസ്സ മാസ്‌റ്റര്‍ സ്വാഗതമാശംസിച്ചു. അശ്‌റഫ് കൊറ്റാല, പി. സുരയ്യ ടീച്ചര്‍ , മാജിദ ഫര്‍സാന, സി.വി. മൊയ്‌തീന്‍ ഹാജി, ഒ.പി. കുഞ്ഞമ്മത് മാസ്‌റ്റര്‍ , ടി. കണ്ണന്‍ മാസ്‌റ്റര്‍, ആലി മാസ്‌റ്റര്‍ , കെ. മുഹമ്മദ് മാസ്‌റ്റര്‍ പ്രസംഗിച്ചു.
from kerala news edited
via IFTTT