Story Dated: Thursday, December 4, 2014 04:16
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ പ്രമേയം പാസാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കേരളം തയ്യാറാകണം. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും തമിഴ്‌നാടിന്റെ പ്രമേയം വ്യക്‌തമാക്കുന്നു.
സുപ്രീം കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ ബേബി അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്തിയ ശേഷം അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താന്‍ കേരളം അനുവദിക്കണം. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
from kerala news edited
via IFTTT