121

Powered By Blogger

Saturday, 28 February 2015

ഉറപ്പുകള്‍ പാഴായി; കോട്ടയ്‌ക്ക് ചുറ്റുമുള്ള നടപ്പാത ഉപയോഗശൂന്യം











Story Dated: Sunday, March 1, 2015 02:49


പാലക്കാട്‌: പാലക്കാട്‌ കോട്ടയ്‌ക്ക് ചുറ്റും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ലക്ഷങ്ങള്‍ പൊടിച്ച്‌ സ്‌ഥാപിച്ച നടപ്പാത ഉപയോഗശൂന്യം. നിത്യേന പ്രഭാത-സായാഹ്ന സവാരിക്കായി നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന ടൈല്‍സ്‌ പാകിയ നടപ്പാതയാണ്‌ സംരക്ഷണമില്ലാതെ നശിക്കുന്നത്‌. ഡി.ടി.പി.സി ഫണ്ട്‌ ഉപയോഗിച്ച്‌ കോട്ടയ്‌ക്ക് ചുറ്റും സൗന്ദര്യവത്‌കരണത്തിന്റെ ഭാഗമായി പുല്ല്‌ വെച്ചുപിടിപ്പിക്കുകയും നടപ്പാത നിര്‍മിക്കുകയും വിളക്കുകള്‍ സ്‌ഥാപിക്കുകയും ചെയ്‌തെങ്കിലും അതിന്റെ പരിപാലന ചുമതല പുരാവസ്‌തു വകുപ്പിനാണ്‌.

കഴിഞ്ഞ മഴക്കാലത്ത്‌ മണ്ണും കല്ലും കയറ്റിയ ട്രാക്‌റ്റര്‍ ഇതുവഴി ഓടിച്ചതാണ്‌ നടപ്പാത തകരാന്‍ കാരണം. പിന്നീട്‌ ഇത്‌ നന്നാക്കാന്‍ പുരാവസ്‌തു വകുപ്പ്‌ യാതൊരു നടപടിയും സ്വീകരിച്ചില്ല. ടൈലുകള്‍ ഇളകികിടക്കുന്ന പാതയിലൂടെ നടക്കുന്നവര്‍ക്ക്‌ കാലിന്‌ പരുക്കേല്‍ക്കുന്നത്‌ പതിവായി. ഇതോടെ പലരും നടപ്പ്‌ കോട്ടയ്‌ക്ക് പുറത്ത്‌ റോഡിലേക്ക്‌ മാറ്റി.

കോട്ടയ്‌ക്കു ചുറ്റും നടക്കുന്നവരുടെ കൂട്ടായ്‌മയായ ഫോര്‍ട്ട്‌ വാക്കേഴ്‌സ് ക്ലബ്‌ അംഗങ്ങള്‍ ഇക്കാര്യം പലപ്പോഴായി ജില്ലാ കലക്‌ടറുടെയും പുരാവസ്‌തു വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. നിവേദനങ്ങളുമായി പലതവണ കയറിയിറങ്ങിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ നവംബറില്‍ പുരാവസ്‌തു വകുപ്പ്‌ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ജില്ലാ കലക്‌ടറുടെ ചേമ്പറില്‍ സംയുക്‌തയോഗം ചേര്‍ന്നു. ഡി.ടി.പി.സി ഭാരവാഹികളും വാക്കേഴ്‌സ് ക്ലബ്‌ അംഗങ്ങളും പങ്കെടുത്ത യോഗത്തിനു മുന്നോടിയായി സ്‌ഥലപരിശോധന നടത്തി ബന്ധപ്പെട്ടവര്‍ ദുരവസ്‌ഥ നേരിട്ട്‌ മനസിലാക്കി.

യോഗത്തില്‍ ഡിസംബര്‍ 25 നകം നടപ്പാത നന്നാക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോട്ടയുടെ തെക്ക്‌-പടിഞ്ഞാറു ഭാഗത്ത്‌ മിഴിചിമ്മിയ വിളക്കുകള്‍ കത്തിക്കാന്‍ മാത്രമാണ്‌ നടപടി ഉണ്ടായത്‌. ഈ വിളക്കുകള്‍ തെളിയിക്കാന്‍ വേണ്ടി പുരാവസ്‌തു വകുപ്പിനെ ആദ്യം സമീപിച്ചപ്പോള്‍ പത്തുലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ്‌ തയ്യാറാക്കി തരാനാണ്‌ ആവശ്യപ്പെട്ടതെന്ന്‌ ക്ലബ്‌ അംഗങ്ങള്‍ പറയുന്നു. കോട്ടയ്‌ക്കു ചുറ്റും നടക്കുന്നവരില്‍ നിന്നും പണം പിരിക്കാനാണ്‌ പുരാവസ്‌തു വകുപ്പ്‌ പദ്ധതിയിടുന്നത്‌. ഇതിന്റെ ഭാഗമായി നിലവില്‍ ഇതുവഴി നടക്കുന്നവരെ പുറത്താക്കാന്‍ ലക്ഷ്യമിട്ടാണ്‌ ബോധപൂര്‍വം നടപ്പാത നശിപ്പിച്ചതും നന്നാക്കാതിരിക്കുന്നതുമെന്നാണ്‌ പറയുന്നത്‌.










from kerala news edited

via IFTTT

കുളപ്പുള്ളിയില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു











Story Dated: Sunday, March 1, 2015 02:49


mangalam malayalam online newspaper

ഷൊര്‍ണൂര്‍/ലക്കിടി: കുളപ്പുള്ളിയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ദമ്പതികള്‍ മരിച്ചു. മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്‌-കുളപ്പുള്ളി സംസ്‌ഥാനപാതയില്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കുളപ്പുള്ളി കെ.എസ്‌.ഇ.ബി ഓഫീസിനു മുന്നിലാണ്‌ അപകടം. മങ്കര കണ്ണമ്പരിയാരം കോഴിശ്ശേരി 'അശ്വതി'യില്‍ പ്രേമചന്ദ്രന്‍(57), ഭാര്യ ലത(52) എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മകള്‍ കാര്‍ത്തിക(20)യെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

പത്തിരിപ്പാലയില്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ്‌ നടത്തുന്ന പ്രേമചന്ദ്രന്‍ ഭാര്യയും മകളുമൊത്ത്‌ ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ്‌ മടങ്ങിവരവേയാണ്‌ അപകടത്തില്‍പ്പെട്ടത്‌. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന മഹാരാഷ്‌ട്രാ രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപൊളിച്ച്‌ അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത്‌ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന്‌ സംസ്‌ഥാനപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.










from kerala news edited

via IFTTT

ടെമ്പോ മരത്തിലിടിച്ച്‌ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരുക്ക്‌











Story Dated: Sunday, March 1, 2015 02:49


വടക്കഞ്ചേരി: വള്ളിയോട്‌ ആശുപത്രിക്ക്‌ സമീപം നിയന്ത്രണം വിട്ട ടെമ്പോ മരത്തിലിടിച്ച്‌ മറിഞ്ഞ്‌ രണ്ടുപേര്‍ക്ക്‌ പരുക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്‌. ടെമ്പോ ഡ്രൈവര്‍ തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശി എയ്‌ഞ്ചല്‍(32), ക്ലീനര്‍ പറപ്പൂക്കര തണ്ടാശ്ശേരി വീട്ടില്‍ ഗിരീഷിന്റെ മകന്‍ കിരണ്‍(23) എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിരണിന്‌ ഗുരുതര പരുക്കുണ്ട്‌.

വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയാണ്‌ അപകടം. മരത്തിലിടിച്ച്‌ റോഡിലേക്ക്‌ മറിഞ്ഞ ടെമ്പോയില്‍ നിന്നും എയ്‌ഞ്ചല്‍ റോഡിലേക്ക്‌ തെറിച്ചുവീണു. കിരണ്‍ ക്യാബിനുള്ളില്‍ കുടുങ്ങി. ഇവരുടെ നിലവിളികേട്ട്‌ സമീപത്തെ ആശുപത്രി അധികൃതരും നാട്ടുകാരും എത്തിയെങ്കിലും കിരണിനെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തി ക്യാബിന്‍ മുറിച്ചാണ്‌ കിരണിനെ പുറത്തെടുത്തത്‌. മുടപ്പല്ലൂരില്‍ നിന്നും തൃശൂരിലേക്ക്‌ പോവുകയായിരുന്നു ടെമ്പോ.










from kerala news edited

via IFTTT

മണ്ണാര്‍ക്കാട്‌ പൂരത്തിന്‌ കൊടിയേറി











Story Dated: Sunday, March 1, 2015 02:49


മണ്ണാര്‍ക്കാട്‌: മണ്ണാര്‍ക്കാട്‌ അരക്കുര്‍ശ്ശി ഉദയാര്‍കുന്ന്‌ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ണാര്‍ക്കാട്‌ പൂരത്തിന്‌ കൊടിയേറി. മൂന്നാം പൂരദിനമായ കൊടിയേറ്റത്തിന്റെ ഭാഗമായി രാവിലെ ഒന്‍പത്‌ മുതല്‍ ഉച്ചക്ക്‌ 12 വരെ ആറാട്ട്‌ എഴുന്നളളിപ്പ്‌, വൈകീട്ട്‌ കിളളിക്കുര്‍ശ്ശിമംഗലം കുഞ്ചന്‍ സ്‌മാരകത്തിന്റെ നേതൃത്വത്തില്‍ ഓട്ടന്‍തുളളല്‍ അരങ്ങേറി. ദീപാരാധാനക്ക്‌ ശേഷം തന്ത്രി ബ്രഹ്‌മശ്രീ ഈയ്‌ക്കാട്ട്‌ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ്‌ കൊടിയേറ്റം നടന്നത്‌. തുടര്‍ന്ന്‌ കല്‍പാത്തി ബാലകൃഷ്‌ണന്റെ തായമ്പകയും കൊല്ലം അസീസിയുടെ ഒറ്റമരത്തണല്‍ നാടകവും അരങ്ങേറി.










from kerala news edited

via IFTTT

മണ്ണാര്‍ക്കാട്ട്‌ പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം തുടങ്ങണം











Story Dated: Sunday, March 1, 2015 02:49


മണ്ണാര്‍ക്കാട്‌: മണ്ണാര്‍ക്കാട്‌ കേന്ദ്രമായി പുതിയ പാസ്‌പോര്‍ട്ട്‌ സേവാ കേന്ദ്രം തുടങ്ങണമെന്ന്‌ നിയോജക മണ്ഡലം മുസ്ലിംലീഗ്‌ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പാലക്കാട്‌ ജില്ലയെ കൊച്ചി പാസ്‌പോര്‍ട്ട്‌ ഓഫീസിന്‌ കീഴിലേക്ക്‌ മാറ്റിയത്‌ ജനത്തിന്‌ ഏറെ ദുരിതമാണ്‌. മണ്ണാര്‍ക്കാട്‌ താലൂക്കിനെ മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസ്‌ പരിധിയില്‍ തന്നെ നിലനര്‍ത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ്‌ ടി.എ. സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ: ടി.എ. സിദ്ദീഖ്‌ സ്വാഗതവും ട്രഷറര്‍ സി. മുഹമ്മദ്‌ ബഷീര്‍ നന്ദിയും പറഞ്ഞു.










from kerala news edited

via IFTTT

ജമ്മുകശ്‌മീരില്‍ മുഫ്‌തി മുഹമ്മദ്‌ സര്‍ക്കാര്‍ ഇന്ന്‌ സത്യപ്രതിജ്‌ഞ ചെയ്യും









Story Dated: Sunday, March 1, 2015 08:40



mangalam malayalam online newspaper

ജമ്മു: ഏകദേശം 49 ദിവസത്തെ ഗവര്‍ണര്‍ ഭരണം അവസാനിപ്പിച്ച്‌ ജമ്മുകശ്‌മീരില്‍ പി.ഡി.പി. യും ബി.ജെ.പി.യും കൂട്ടുകക്ഷി സര്‍ക്കാര്‍ ഇന്ന്‌ അധികാരമേല്‍ക്കും. മുഫ്‌തി മുഹമ്മദ്‌ സയ്യിദിന്റെ നേതൃത്വത്തിലുള്ള പി.ഡി.പി.ബി.ജെ.പി. സര്‍ക്കാര്‍ ഞായറാഴ്‌ച സത്യ പ്രതിജ്‌ഞ ചെയ്യും. ഇതാദ്യമായിട്ടാണ്‌ കശ്‌മീര്‍ സര്‍ക്കാരിന്‌ ബിജെപി പിന്തുണ നല്‍കേണ്ടി വന്നിരിക്കുന്നത്‌.


ജമ്മു സര്‍വകലാശാലയിലെ ജനറല്‍ സരോവര്‍ സിങ്‌ ഓഡിറ്റോറിയത്തിലാണ്‌ സത്യപ്രതിജ്‌ഞ. മുഫ്‌തി മുഹമ്മദിനൊപ്പം 12 പിഡിപിക്കാരും സത്യപ്രതിജ്‌ഞ ചെയ്യും. പിഡിപിയുടെ 13 പേരും ബിജെപിയുടെ 12 ഉം ഉള്‍പ്പെടെ 25 അംഗ മന്ത്രിസഭയാണ്‌ കശ്‌മീരില്‍ പ്രതീക്ഷിക്കപ്പെടുന്നത്‌. ബി.ജെ.പി നേതാവ്‌ നിര്‍മല്‍ സിങ്‌ ഉപമുഖ്യമന്ത്രിയാവുമെന്നാണ്‌ സൂചന.


സത്യപ്രതിജ്‌ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിംഗ്‌, മുതിര്‍ന്ന നേതാക്കളായ എല്‍ കെ അദ്ധ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ പങ്കെടുക്കുമെന്നാണ്‌ സൂചന. പ്രധാനമന്ത്രി എത്തുന്നതിനാല്‍ കര്‍ശന സുരക്ഷയാണ്‌ ഏര്‍പ്പടുത്തിയിട്ടുള്ളത്‌. സ്‌പെഷല്‍ പ്ര?ട്ടക്ഷന്‍ ഗ്രൂപ്പ്‌ (എസ്‌.പി.ജി.) ഒരു യൂണിറ്റ്‌ കശ്‌മീരില്‍ എത്തിയിട്ടുണ്ട്‌. സുരക്ഷ വിലയിരുത്താന്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ശനിയാഴ്‌ച ഉന്നതതലയോഗം ചേര്‍ന്നു.


തെരഞ്ഞെടുപ്പില്‍ 28 സീറ്റുമായി ഒന്നാം സ്‌ഥാനത്ത്‌ എത്തിയത്‌ പിഡിപി ആയിരുന്നു. ബിജെപി 25 സീറ്റ്‌ നേടി. കോണ്‍ഗ്രസിനും അനുബന്ധ പാര്‍ട്ടികള്‍ക്കും ലഭിച്ചത്‌ 15 ൂം 12 ും സീറ്റുകളായിരുന്നു. ഇതേ തുടര്‍ന്ന്‌ ഗവര്‍ണര്‍ എന്‍. വോറ സയീദിനെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കുകയായിരുന്നു. സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുമിനിമം പരിപാടിയും ചടങ്ങില്‍ പുറത്തിറക്കിയേക്കും.










from kerala news edited

via IFTTT

സൗകര്യങ്ങള്‍ സ്വീകരിച്ചില്ല; ജയിലില്‍ തടവുകാരന്‍ തന്നെയെന്ന്‌ എംഎല്‍എ









Story Dated: Sunday, March 1, 2015 08:18



mangalam malayalam online newspaper

കണ്ണൂര്‍: ജയിലില്‍ സാധാരണ തടവുകാര്‍ക്ക്‌ കിട്ടുന്ന സൗകര്യങ്ങള്‍ തന്നെ തനിക്കും മതിയെന്ന്‌ എംഎല്‍എ. തളിപ്പറമ്പ്‌ ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ആത്മഹത്യചെയ്‌ത സംഭവത്തില്‍ റിമാന്‍ഡിലായ ജെയിംസ്‌ മാത്യൂ എംഎല്‍എ യാണ്‌ ജയിലില്‍ എംഎല്‍എമാര്‍ക്ക്‌ ലഭിക്കുന്ന സൗകര്യങ്ങള്‍ വേണ്ടെന്നും സാധാരണക്കാര്‍ക്ക്‌ നല്‍കുന്ന സൗകര്യങ്ങള്‍ മതിയെന്നും പറഞ്ഞത്‌.


ഇ.പി.ശശിധരന്‍ ആത്മഹത്യചെയ്‌ത സംഭവത്തില്‍ വെള്ളിയാഴ്‌ച രാത്രിയാണ്‌ എം.എല്‍.എ.യെ പോലീസ്‌ നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ്‌ ജയിലില്‍ പ്രവേശിപ്പിച്ചത്‌. തുടര്‍ന്ന്‌ സാധാരണ തടവുകാര്‍ ഉപയോഗിക്കുന്ന പായ, ജമുക്കാളം, പ്ലേറ്റ്‌, മൊന്ത, ഗ്ലാസ്‌ എന്നിവ വാങ്ങി ബി.സെല്ലിലേക്ക്‌ മാറ്റി.


ജയിലില്‍ എം.എല്‍.എ.മാര്‍ക്ക്‌ അര്‍ഹതപ്പെട്ട കട്ടില്‍, കസേര, മേശ എന്നിവ എം.എല്‍.എ. നിരസിച്ചു. മറ്റു തടവുകാര്‍ക്കൊപ്പം ജയിലിലെ ഭക്ഷണം തന്നെയാണ്‌ കഴിച്ചതും. എം.എല്‍.എ. എന്ന നിലയില്‍ വീട്ടില്‍നിന്നോ പുറത്തുനിന്നോ ഭക്ഷണം സ്വീകരിക്കാനും അദ്ദേഹം മടിച്ചു. മോഷണം, പിടിച്ചുപറി, രാഷ്ര്‌ടീയ അക്രമം എന്നീ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന 12 തടവുകാര്‍ക്കൊപ്പമാണ്‌ എം.എല്‍.എ. ബി.സെല്ലില്‍ കഴിയുന്നത്‌.


ജയിലധികൃതര്‍ നല്‍കിയ പുസ്‌തകങ്ങള്‍ വായിച്ചും പത്രങ്ങള്‍ വായിച്ചും പകല്‍ ചെലവിട്ടു. ശനിയാഴ്‌ച രാവിലെ എം.വി.ജയരാജന്‍ ജയിലെത്തി ജയിംസ്‌ മാത്യുവുമായി കൂടിക്കാഴ്‌ചനടത്തി. വൈകിട്ട്‌ ജില്ലാ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ഒ.കെ.ബിനീഷും എം.എല്‍.എ.യെ സന്ദര്‍ശിച്ചു.










from kerala news edited

via IFTTT

പരിസ്‌ഥിതി സംരക്ഷണസേന രൂപം കൊണ്ടു











Story Dated: Saturday, February 28, 2015 07:39


വെള്ളറട: വെള്ളറട ്ര്രഗാമപഞ്ചായത്തില്‍ രൂപം കൊണ്ടിരിക്കുന്ന പ്രകൃതി ചൂഷണങ്ങള്‍ തടയാനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും പരിസ്‌ഥിതി സംരക്ഷണ സേനക്ക്‌ രൂപം നല്‍കി. വെള്ളറട ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ്‌ സേന രൂപം കൊണ്ടത്‌. സഹ്യപര്‍വതമേഖലയില്‍ മാഫിയകള്‍ ലക്ഷ്യമിടുന്ന അനധികൃത ഭൂമികൈയേറ്റങ്ങള്‍ക്കും പാറഖനനങ്ങള്‍ക്കുമെതിരെ ബഹുജനങ്ങള്‍ നടത്തിയ സമര പരമ്പരകളുടെ തുടര്‍ പ്രവര്‍ത്തനങ്ങളാണ്‌ സേന ലക്ഷ്യമിടുന്നത്‌.


വെള്ളറട ആക്ഷന്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന രൂപീകരണ യോഗം സി.പി.എം. വെള്ളറട ലോക്കല്‍കമ്മിറ്റി സെക്രട്ടറി എം.ആര്‍. രംഗനാഥന്‍ ഉദ്‌ഘാടനം ചെയ്‌തു. സഹ്യപവര്‍ത സംരക്ഷണ സമിതി സെക്രട്ടറി കാക്കതൂക്കി ബാല്‍രാജ്‌ അദ്ധ്യക്ഷനായി. സംസ്‌ഥാന ലൈബ്രറി കൗണ്‍സില്‍ ജോയിന്റ്‌ സെക്രട്ടറി എന്‍. എസ്‌. വിനോദ്‌, മുന്‍ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.എന്‍. രാജ്‌ എന്നിവര്‍ മുഖ്യ ക്ലാസുകള്‍ കൈകാര്യം ചെയ്‌തു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ റസിലയ്യന്‍, ഗീതാജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

ആറ്റിങ്ങല്‍ നഗരസഭയില്‍ 111 കോടിയുടെ മൂന്നു പദ്ധതിക്ക്‌ അംഗീകാരം











Story Dated: Saturday, February 28, 2015 07:39


ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ നഗരസഭയുടെ 111കോടി രൂപയുടെ മൂന്നു പദ്ധതികള്‍ക്ക്‌ പ്രാഥമിക അംഗീകാരം. സംസ്‌ഥാന സര്‍ക്കാരിന്റെ അര്‍ബന്‍ 2020 പദ്ധതിപ്രകാരം സംയോജിത ഡ്രെയിനേജ്‌ സംവിധാനം, വികേന്ദ്രീകൃത മാലിന്യ ജലസംസ്‌ക്കരണ പ്ലാന്റുകളുടെ ശൃംഖല, ബൈപ്പാസ്‌ റോഡ്‌, എന്‍.എച്ച്‌. റോഡ്‌ എന്നീ പദ്ധതികള്‍ക്കാണ്‌ പ്രാഥമിക അംഗീകാരം. മലിനജല സംസ്‌ക്കരണ പ്ലാന്റുകളുടെ ശൃംഖലയിലൂടെ മലിനജലം ശുദ്ധീകരിക്കാന്‍ കഴിയും. ഭൂമിക്കടിയില്‍ നിര്‍മ്മിക്കുന്ന പ്ലാന്റ്‌ നഗരസഭാതിര്‍ത്തിയില്‍ മൂന്നിടങ്ങളില്‍ സ്‌ഥാപിക്കും.


പ്ലാന്റിന്‌ മുകളില്‍ ഷോപ്പിംഗ്‌ കോംപ്ലക്‌സോ, കെട്ടിടങ്ങളോ നിര്‍മ്മിക്കും. മന്ത്രി മഞ്ഞളാംകുഴി അലി അദ്ധ്യക്ഷനായ കമ്മിറ്റിയാണ്‌ ആറ്റിങ്ങല്‍ നഗരസഭയുടെ പദ്ധതികള്‍ക്ക്‌ അംഗീകാരം നല്‍കിയത്‌. വിവിധ ഏജന്‍സികളുടെ സഹായത്തോടെയാണ്‌ പദ്ധതി സംബന്ധിച്ച പ്രോജക്‌ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്‌. പ്രോജക്‌ട് റിപ്പോര്‍ട്ടുകളിലെ വീഴ്‌ച ഒഴിവാക്കുന്നതിന്‌ വിവിധ വകുപ്പുകളുടെ സഹായത്തോടെ ഇന്ന്‌ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ശില്‍പശാല സംഘടിപ്പിച്ചിട്ടുണ്ട്‌.


വിവിധ മേഖലകളിലെ പ്രഗത്ഭരുടെ പങ്കാളിത്തത്തോടെയാണ്‌ ശില്‍പശാല. കെ.എസ്‌.യു.ഡി.പി, കെ.ഐ.ടി.സി. ഒ തുടങ്ങിയവയുടെ പ്രതിനിധികള്‍, ശില്‍പശാലയില്‍ പങ്കെടുക്കും. ശില്‍പശാല അഡ്വ. ബി. സത്യന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്‌. കുമാരി അദ്ധ്യക്ഷതവഹിക്കും.










from kerala news edited

via IFTTT

ലോട്ടറി കച്ചവടക്കാരനെ മര്‍ദ്ദിച്ചതായി പരാതി











Story Dated: Saturday, February 28, 2015 07:39


ആര്യനാട്‌: പൊതു സ്‌ഥലത്ത്‌ ഒഴിഞ്ഞ മദ്യ കുപ്പിയെറിഞ്ഞ്‌ പൊട്ടിച്ച സംഘത്തെ ചോദ്യം ചെയ്‌ത ലോട്ടറി കച്ചവടക്കാരനെ മര്‍ദ്ദിച്ചതായി പരാതി. ആനന്ദേശ്വരം പണിക്കന്‍ വിളാകത്തു വീട്ടില്‍ രഘു (37) വിനാണ്‌ മര്‍ദ്ദനമേറ്റത്‌. വ്യാഴാഴ്‌ച വൈകിട്ട്‌ 3.30ന്‌ ആര്യനാട്‌ ബിവറേജസ്‌ കോര്‍പ്പറേഷനു സമീപമാണ്‌ സംഭവം. വിനോദയാത്രക്ക്‌ പോയി മടങ്ങി വന്ന സംഘമാണ്‌ മര്‍ദ്ദിച്ചത്‌. ലോട്ടറി ടിക്കറ്റും പണവും രഘുവിന്‌ നഷ്‌ടപ്പെട്ടു. പരുക്കേറ്റ ഇയാള്‍ ആര്യനാട്‌ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.


സംഭവശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ചെറുപ്പക്കാരുടെ സംഘത്തെ നാട്ടുകാരാണ്‌ പിടിച്ച്‌ പോലീസിലേല്‍പ്പിച്ചത്‌. സംഭവം കണ്ട്‌ സ്‌ഥലത്തെ കട ഉടമകള്‍ സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചെങ്കിലും സംഘത്തിലുള്ളവര്‍ക്ക്‌ ഓടി രക്ഷപ്പെടാനുള്ള സമയം വേണ്ടുവോളം നല്‍കിയ ശേഷമാണ്‌ സ്‌ഥലത്ത്‌ പോലീസെത്തിയത്‌.










from kerala news edited

via IFTTT