Story Dated: Saturday, February 28, 2015 03:34
വാണിമേല്‍: വര്‍ഗീയ ഫാസിസത്തിനെതിരേ മതേതര മുന്നേറ്റം എന്ന മുദ്രാവാക്യമുയര്‍ത്തി വാണിമേല്‍ മണ്ഡലം യുത്ത് കോണ്‍ഗ്രസ് നടത്തുന്ന ത്രിദിന സമ്മേളനത്തിന് തുടക്കമായി. വാണിമേല്‍ പാലത്തിനു സമീപം മിനി സ്റ്റേഡിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി. ആദം മുല്‍സി ഉദ്ഘാടനം ചെയ്തു. തൂണേരി വെള്ളൂരില്‍ നടന്ന അക്രമ സംഭവങ്ങള്‍ സി.പി.എമ്മിന്റെ വര്‍ഗീയ മുഖമാണു വ്യക്തമാക്കുന്നതന്നും ഇതിനെതിരേ മതേതര പാര്‍ട്ടികള്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജയേഷ്കുമാര്‍ യു.പി. അധ്യക്ഷത വഹിച്ചു. ഇന്നു വൈകിട്ട് നാലിന് സമാപന സമ്മേളനം വി.ടി. ബല്‍റാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
from kerala news edited
via
IFTTT
Related Posts:
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം; പുനരധിവാസ കേന്ദ്രം വരുന്നു Story Dated: Sunday, April 5, 2015 02:01കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ സമഗ്രമായി പുനരുദ്ധരിക്കാനും രോഗം ഭേദമായവരെ താമസിപ്പിക്കുന്നതിനായി പ്രത്യേക പുനരധിവാസ കേന്ദ്രം സ്ഥാപിക്കാനും മന്ത്രി ഡോ. എം.ക… Read More
വെളളൂരിലെ വീടാക്രമണവും കവര്‍ച്ചയും:രണ്ടു പേര് പിടിയില്‍ Story Dated: Sunday, April 5, 2015 02:01നാദാപുരം :തൂണേരി വെളളൂരില്‍ വീടാക്രമത്തിനിടെ കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ രണ്ടു പേരെ കോടതി റിമാന്റ് ചെയ്തു. ചെക്യാട് നിരവത്ത് ലിനീഷ് എന്ന ഗിരീഷന് (30) ചെക്യാട് തട്ടാന്റ… Read More
റേഷന്‍ കടകളില്‍ അരിക്ഷാമം; രണ്ടു മാസമായി വിതരണം ചെയ്യുന്നത് പച്ചരി മാത്രം Story Dated: Sunday, April 5, 2015 02:01കോഴിക്കോട്: ജില്ലയിലെ റേഷന്‍ കടകളില്‍ അരിക്ഷാമം രൂക്ഷം. കഴിഞ്ഞ രണ്ടു മാസമായി റേഷന്‍ കടകള്‍ വഴി പച്ചരി മാത്രമാണ് വിതരണം ചെയ്യുന്നത്. റേഷന്‍ വ്യാപാരികള്‍ സിവില്‍ സപ്ലൈസില്‍ പരാ… Read More
കോപ്പിയടി തടഞ്ഞ അധ്യാപികയുടെ കാര്‍ കേടുവരുത്തിയതായി പരാതി Story Dated: Sunday, April 5, 2015 02:01നാദാപുരം: പ്ലസ് ടു കൊമേഴ്സ് പരീക്ഷാ ദിവസം കോപ്പിയടിക്കാന്‍ അനുവദിക്കാത്ത വിരോധത്തില്‍ അധ്യാപികയുടെ കാര്‍ തകരാറാക്കിയതായാണ് പരാതി.നാദാപുരം ദാറുല്‍ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂള… Read More
ചായക്കടയ്ക്ക് നേരെ അക്രമം Story Dated: Sunday, April 5, 2015 02:01നാദാപുരം:കല്ലാച്ചയിലെ ചെറുപീടികകണ്ടി മുക്കിലെ ചായക്കടയ്ക്ക് നേരെ അക്രമം നടത്തിയതായി പരാതി. ചാത്തോത്ത് ശ്രീധരന്റെ ഉടമസ്ഥതയിലുളള ചായക്കടയാണ് അക്രമികള്‍ തകര്‍ത്തത്.കടയിലെ ഫര്‍ണ… Read More