121

Powered By Blogger

Saturday, 28 February 2015

ഫെഡറര്‍ ഏഴാമതും ദുബായ് ടെന്നീസ് ചാമ്പ്യന്‍








ഫെഡറര്‍ ഏഴാമതും ദുബായ് ടെന്നീസ് ചാമ്പ്യന്‍


Posted on: 01 Mar 2015


ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ടെന്നീസ് എ.ടി.പി. പുരുഷ വിഭാഗത്തില്‍ റോജര്‍ ഫെഡറര്‍ ഏഴാമതും ചാമ്പ്യനായി. ശനിയാഴ്ച നടന്ന ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്യോവിച്ചിനെ 6-3, 7-5 എന്ന സ്‌കോറിനാണ് ഫെഡറര്‍ തോല്പിച്ചത്.

2011-ല്‍ ദുബായ് ടെന്നീസ് ഫൈനലില്‍ മാറ്റുരച്ച ഓര്‍മകളുമായാണ് ഇരുതാരങ്ങളും ഡ്യൂട്ടി ഫ്രീ സ്റ്റേഡിയത്തിലെ കളത്തിലിറങ്ങിയത്. അന്ന് 6-3, 6-3 സ്‌കോറിന് ദ്യോക്യോവിച്ചായിരുന്നു വിജയി. ദ്യോക്യോവിച്ച് നാലുതവണ ദുബായില്‍ ചാമ്പ്യനായിട്ടുണ്ട്. 25 ലക്ഷം ഡോളറാണ് ദുബായ് ടെന്നീസ് വിജയിയുടെ സമ്മാനത്തുക.

നേരത്തേനടന്ന പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണയും കാനഡയുടെ നെസ്റ്റോറും ചാമ്പ്യന്മാരായി. സ്‌കോര്‍ 6-4, 6-1. പാകിസ്താനില്‍നിന്നുള്ള ഐസാം ഉല്‍ ഹഖ് ഖുറേഷി, സെര്‍ബിയന്‍ താരം നെനാദ് സിമോണിക് സഖ്യത്തെയാണ് ബൊപ്പണ്ണയും നെസ്റ്റോറും പരാജയപ്പെടുത്തിയത്.

2014-ലെ ഡ്യൂട്ടീ ഫ്രീ പുരുഷ ഡബിള്‍സ് ഫൈനലില്‍ മാറ്റുരച്ച അതേ താരങ്ങള്‍തന്നെയാണ് ഇത്തവണയും കളത്തിലിറങ്ങിയതെ ന്നത് ശ്രദ്ധേയമാണ്. എന്നാല്‍ അന്ന് ബൊപ്പണ്ണയ്‌ക്കൊപ്പം റാക്കറ്റേന്തിയിരുന്നത് ഐസാമുല്‍ ഹഖായിരുന്നു. നെസ്റ്റോറിനൊപ്പമുണ്ടായിരുന്നത് നെനാദ് സിമോണികുമായിരുന്നു.











from kerala news edited

via IFTTT