121

Powered By Blogger

Saturday, 28 February 2015

മോഡിയുടെ കാര്‍ട്ടൂണ്‍: അധ്യാപകയുടെ പണി കളഞ്ഞത്‌ എംബസി?









Story Dated: Sunday, March 1, 2015 08:01



mangalam malayalam online newspaper

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കാര്‍ട്ടൂണ്‍ വരച്ച്‌ അദ്ധ്യാപികയ്‌ക്ക് പണി പോയ സംഭവത്തില്‍ എംബസിയുടെ ഇടപെടല്‍ ആയിരുന്നെന്ന്‌ ആരോപണം. ഖത്തറിലെ എംഇഎസ്‌ സ്‌കൂള്‍ അദ്ധ്യാപികയായ മലയാളി യുവതിക്കെതിരേ നടപടി ആവശ്യപ്പെട്ട്‌ എംബസിയിലേക്ക്‌ ഇ മെയില്‍ സന്ദേശം വന്നെന്നാണ്‌ വിവരം.


ഇതിന്‌ പിന്നാലെ അദ്ധ്യാപികയെ മാറ്റാന്‍ ആവശ്യപ്പെട്ട്‌ എംബസിയില്‍ നിന്നുള്ള ഇടപെടല്‍ ശക്‌തമായെന്നും ഇതേ തുടര്‍ന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ കൂടി അദ്ധ്യാപികയെ സസ്‌പെന്റ്‌ ചെയ്യുകയും മൂന്ന്‌ ദിവസത്തിന്‌ ശേഷം രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടുകയും ആയിരുന്നെന്നാണ്‌ വിവരം. കാര്‍ട്ടൂണ്‍ ഫേസ്‌ബുക്കില്‍ ഇട്ടതാണ്‌ വിവാദത്തിന്‌ കാരണമായത്‌.


ഗുജറാത്ത്‌ വംശഹത്യയുടെ വാര്‍ഷികത്തില്‍ ഇരകളെ നായകളോട്‌ ഉപമിച്ചതിന്‌ എതിരേയാണ്‌ അദ്ധ്യാപിക കാര്‍ട്ടൂണ്‍ വരച്ചത്‌. നായ പ്രധാനമന്ത്രിയുടെ വായിലേക്ക്‌ വിസര്‍ജ്‌ജിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ജനാധിപത്യ രീതിയിലുള്ള തന്റെ പ്രതിഷേധമായിരുന്നു ഇതെന്നാണ്‌ അദ്ധ്യാപികയുടെ പ്രതികരണം. കാര്‍ട്ടൂണിന്‌ ഫേസ്‌ബുക്കില്‍ വലിയ പ്രചാരമാണ്‌ കിട്ടിയത്‌.










from kerala news edited

via IFTTT