Story Dated: Sunday, March 1, 2015 08:18
കണ്ണൂര്‍: ജയിലില്‍ സാധാരണ തടവുകാര്‍ക്ക് കിട്ടുന്ന സൗകര്യങ്ങള്‍ തന്നെ തനിക്കും മതിയെന്ന് എംഎല്‍എ. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ആത്മഹത്യചെയ്‌ത സംഭവത്തില്‍ റിമാന്‍ഡിലായ ജെയിംസ് മാത്യൂ എംഎല്‍എ യാണ് ജയിലില്‍ എംഎല്‍എമാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ വേണ്ടെന്നും സാധാരണക്കാര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ മതിയെന്നും പറഞ്ഞത്.
ഇ.പി.ശശിധരന്‍ ആത്മഹത്യചെയ്‌ത സംഭവത്തില്‍ വെള്ളിയാഴ്‌ച രാത്രിയാണ് എം.എല്‍.എ.യെ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി കണ്ണൂര്‍ സ്‌പെഷ്യല്‍ സബ് ജയിലില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാധാരണ തടവുകാര്‍ ഉപയോഗിക്കുന്ന പായ, ജമുക്കാളം, പ്ലേറ്റ്, മൊന്ത, ഗ്ലാസ് എന്നിവ വാങ്ങി ബി.സെല്ലിലേക്ക് മാറ്റി.
ജയിലില്‍ എം.എല്‍.എ.മാര്‍ക്ക് അര്‍ഹതപ്പെട്ട കട്ടില്‍, കസേര, മേശ എന്നിവ എം.എല്‍.എ. നിരസിച്ചു. മറ്റു തടവുകാര്‍ക്കൊപ്പം ജയിലിലെ ഭക്ഷണം തന്നെയാണ് കഴിച്ചതും. എം.എല്‍.എ. എന്ന നിലയില്‍ വീട്ടില്‍നിന്നോ പുറത്തുനിന്നോ ഭക്ഷണം സ്വീകരിക്കാനും അദ്ദേഹം മടിച്ചു. മോഷണം, പിടിച്ചുപറി, രാഷ്ര്‌ടീയ അക്രമം എന്നീ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന 12 തടവുകാര്‍ക്കൊപ്പമാണ് എം.എല്‍.എ. ബി.സെല്ലില്‍ കഴിയുന്നത്.
ജയിലധികൃതര്‍ നല്‍കിയ പുസ്‌തകങ്ങള്‍ വായിച്ചും പത്രങ്ങള്‍ വായിച്ചും പകല്‍ ചെലവിട്ടു. ശനിയാഴ്‌ച രാവിലെ എം.വി.ജയരാജന്‍ ജയിലെത്തി ജയിംസ് മാത്യുവുമായി കൂടിക്കാഴ്‌ചനടത്തി. വൈകിട്ട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.കെ.ബിനീഷും എം.എല്‍.എ.യെ സന്ദര്‍ശിച്ചു.
from kerala news edited
via IFTTT