121

Powered By Blogger

Saturday, 28 February 2015

വരള്‍ച്ച നേരിടാന്‍ നടപടി











Story Dated: Sunday, March 1, 2015 02:02


കോട്ടയം: ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന്‌ ഉടന്‍ നടപടി സ്വീകരിക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ്‌, ഭൂഗര്‍ഭ ജലവിഭവ വകുപ്പ്‌, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ എന്നിവ കൂട്ടായി വേഗത്തില്‍ നടപടി കൈക്കൊള്ളാന്‍ ഇന്നലെ ചേര്‍ന്ന ജില്ലാ വികസന സമിതി നിര്‍ദേശം നല്‍കി. കലക്‌ടറുടെ ചുമതലയുള്ള എ.ഡി.എം. ടി.വി. സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു നിര്‍ദേശം. കുമരകം ഭാഗങ്ങളില്‍ പെര്‍മനന്റ്‌ വാട്ടര്‍ കിയോസ്‌കുകളും മറ്റു ഭാഗങ്ങളില്‍ താല്‍ക്കാലിക വാട്ടര്‍ കിയോസ്‌കുകളും സ്‌ഥാപിച്ച്‌ കുടിവെള്ളം ലഭ്യമാക്കാനും നിര്‍ദേശിച്ചു.


അടുത്ത ദിവസം ചേരുന്ന വരള്‍ച്ച സംബന്ധിച്ച്‌ നടക്കുന്ന യോഗത്തില്‍ ജില്ലയിലെ ജലസ്രോതസുകളുടെ കണക്ക്‌ നല്‍കാനും യോഗം അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. പൊട്ടിയ പൈപ്പുകള്‍ മാറ്റാന്‍ ആവശ്യമായ നടപടികള്‍ ഉടന്‍തന്നെ നടപ്പാക്കണമെന്ന്‌ ഡോ. എന്‍. ജയരാജ്‌ എം.എല്‍.എ നിര്‍ദേശിച്ചു. തദ്ദേശസ്വയം ഭരണ സ്‌ഥാപനങ്ങള്‍ ജലം സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ ഈ സാമ്പത്തികവര്‍ഷത്തില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്നും ജില്ലാ വികസന സമിതി നിര്‍ദ്ദേശിച്ചു.ജല വിഭവ വകുപ്പ്‌ നടപ്പാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ ശുദ്ധജല വിതരണ പ്രവൃത്തികള്‍ ഉടന്‍ തീര്‍ത്ത്‌ കുടിവെള്ളം എത്തിക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിര്‍മ്മല ജിമ്മി നിര്‍ദേശിച്ചു.


ജില്ലയിലെ നദികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ ഉടന്‍തന്നെ പരിശീലനം സംഘടിപ്പിക്കും. മണങ്ങല്ലൂര്‍ കുടിവെള്ള പദ്ധതിയിലെ ക്രമക്കേടുകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്ക്‌ ജില്ലാ വികസന സമിതി നിര്‍ദ്ദേശം നല്‍കി.നഗരത്തിലെ സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അതത്‌ വകുപ്പുകള്‍ നടപടി എടുക്കാനും ഇതോടൊപ്പം സൂചിക ബോര്‍ഡുകള്‍ സ്‌ഥാപിക്കാനും നിറദേശം നല്‍കി.










from kerala news edited

via IFTTT