Story Dated: Saturday, February 28, 2015 03:42
കേണിച്ചിറ: കെ.പി.സി.സി. നിര്‍ദേശത്തെ തുടര്‍ന്ന് പൂതാടി പഞ്ചായത്ത് പ്രസിഡന്റ് ഐ.ബി മൃണാളിനിയും വൈസ് പ്രസിഡന്റ് കെ.കെ. വിശ്വനാഥനും രാജിവച്ചു. പഞ്ചായത്ത് പ്രസിഡന്റിനെതിരേ സ്വന്തം പാര്‍ട്ടിലെ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അവിശ്വാസം കൊണ്ടുവന്നതിന്റെ പശ്‌ചാത്തലത്തില്‍ പാര്‍ട്ടി ഇടപെട്ട് രണ്ടുപേരെയും രാജിവയ്‌പിക്കുകയായിരുന്നു. ഇന്നലെ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇവര്‍ രാജി നല്‍കിയത്. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇത് പരക്കെ ചര്‍ച്ചയായതിനെതടര്‍ന്നാണ് നേതൃത്വം ഇടപെട്ടത്. രാജിവച്ചതോടെ ഇനി അവിശ്വാസത്തിന് പ്രസ്‌കതിയില്ല. നടവയല്‍ ആസ്‌ഥാനമായി പുതിയ പഞ്ചായത്ത് പ്രഖ്യാപിച്ചതിനെതിരേ കേണിച്ചിറ ടൗണില്‍ നടന്ന റാലിയില്‍ പ്രസിഡന്റിന്റെ ഭര്‍ത്താവ് മുഖ്യമന്ത്രിക്കും ഡി.സി.സി പ്രസിഡന്റിനും ഏതിരേ മുദ്രാവാക്യം വിളിച്ചത് വിവാദമായിരുന്നു. ഇതൊക്കെ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള അഭിപ്രായ ഭിന്നത മൂര്‍ച്‌ഛിക്കാന്‍ കാരണമായി. പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം പാര്‍ട്ടിക്കുള്ളിലും പൊതുവായും ചര്‍ച്ചയായതോടെ പ്രശ്‌ന പരിഹാരത്തിന് കെ.പി.സി.സി ഇടപെടുകയായിരുന്നു. വ്യാഴാഴ്‌ച്ച കേണിച്ചിറ ഇന്ദിരാഭവനില്‍ ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഇരുവരും രാജിവയ്‌ക്കാന്‍ തീരുമാനിച്ചത്.
from kerala news edited
via IFTTT