Story Dated: Sunday, March 1, 2015 02:49
ഷൊര്‍ണൂര്‍/ലക്കിടി: കുളപ്പുള്ളിയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്-കുളപ്പുള്ളി സംസ്‌ഥാനപാതയില്‍ ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെ കുളപ്പുള്ളി കെ.എസ്.ഇ.ബി ഓഫീസിനു മുന്നിലാണ് അപകടം. മങ്കര കണ്ണമ്പരിയാരം കോഴിശ്ശേരി 'അശ്വതി'യില്‍ പ്രേമചന്ദ്രന്‍(57), ഭാര്യ ലത(52) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മകള്‍ കാര്‍ത്തിക(20)യെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പത്തിരിപ്പാലയില്‍ സ്‌പെയര്‍പാര്‍ട്‌സ് ഷോപ്പ് നടത്തുന്ന പ്രേമചന്ദ്രന്‍ ഭാര്യയും മകളുമൊത്ത് ഗുരുവായൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവരവേയാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച കാര്‍ എതിരെ വന്ന മഹാരാഷ്‌ട്രാ രജിസ്‌ട്രേഷനിലുള്ള ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ കാര്‍ വെട്ടിപൊളിച്ച് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദമ്പതികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് സംസ്‌ഥാനപാതയില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഷൊര്‍ണൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
from kerala news edited
via IFTTT