Story Dated: Sunday, March 1, 2015 02:49
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കേന്ദ്രമായി പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുടങ്ങണമെന്ന് നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയെ കൊച്ചി പാസ്‌പോര്‍ട്ട് ഓഫീസിന് കീഴിലേക്ക് മാറ്റിയത് ജനത്തിന് ഏറെ ദുരിതമാണ്. മണ്ണാര്‍ക്കാട് താലൂക്കിനെ മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസ് പരിധിയില്‍ തന്നെ നിലനര്‍ത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഡ്വ: എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ടി.എ. സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ: ടി.എ. സിദ്ദീഖ് സ്വാഗതവും ട്രഷറര്‍ സി. മുഹമ്മദ് ബഷീര്‍ നന്ദിയും പറഞ്ഞു.
from kerala news edited
via IFTTT