Story Dated: Sunday, March 1, 2015 02:00
അമ്പലപ്പുഴ: മലിനീകരണം മൂലം ദുര്‍ഗന്ധം രൂക്ഷമായ കാക്കാഴം കാപ്പിത്തോട്ടില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നീരൊഴുക്ക് തടസപ്പെടുത്തി മടനിര്മിച്ചത് സംഘര്‍ഷത്തിന് കാരണമായി. ഇന്നലെ വൈകിട്ടാണ് കൗണ്‍സില്‍ പ്രവര്‍ത്തകര്‍ കാപ്പിത്തോടിന് കുറുകെ മടകെട്ടിയത്.നീരൊഴുക്ക് തടസപ്പെട്ടതു മൂലം മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കുകയാണ്.
സമീപത്തെ ചെമ്മീന്‍ പീലിംഗ് ഷെഡ്ഡുകളില്‍ നിന്നുള്ള മാലിന്യവും കെട്ടിക്കിടക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇന്നലെ പ്രവര്‍ത്തകര്‍ മട നിര്‍മിച്ചത്്. എന്നാല്‍ ഒരുവിഭാഗം ആളുകളെത്തി മടതകര്ക്കാന് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഒടുവില്‍ പോലീസ് എത്തി. സംഭവവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മട നിര്‍മാണം നിര്‍ത്തിവയ്ക്കാനും പോലീസ് നിര്‍ദേശിച്ചു.
from kerala news edited
via IFTTT