121

Powered By Blogger

Saturday, 28 February 2015

ലോക റെയര്‍ ഡിസീസ്‌ ദിനം: മിംസില്‍ സൗജന്യ ജനിതക രോഗ കൗണ്‍സലിങ്‌











Story Dated: Saturday, February 28, 2015 03:34


കോഴിക്കോട്‌: ലോകവ്യാപകമായി നാളെ റെയര്‍ ഡിസീസസ്‌ ദിനം ആചരിക്കും. ജനിതക സംബന്ധമായ വൈകല്യങ്ങള്‍ ഉള്‍പ്പടെയുള്ള കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ചും അവയുടെ പ്രതിരോധത്തെ കുറിച്ചും അസുഖ ബാധിതരായി കഴിഞ്ഞവരാണെങ്കില്‍ രോഗികള്‍ക്കും മാതാപിതാക്കള്‍ക്കും അസുഖത്തിന്റെ ചികിത്സയെ കുറിച്ചും അഭിമുഖീകരിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും ബോധവത്‌കരണമേകുന്നതിനാണ്‌ ലോകവ്യാപകമായി ഫെബ്രവരി മാസത്തിലെ അവസാന ദിവസം ലോക റെയര്‍ ഡിസീസസ്‌ ദിനമായി ആചരിക്കുന്നത്‌.

ദിനാചരണത്തിന്റെ ഭാഗമായി ജനിതകപരമായ അസുഖങ്ങള്‍ ബാധിച്ചവര്‍ക്കും പാരമ്പര്യമായി അസുഖങ്ങള്‍ ബാധിക്കുവാന്‍ സാധ്യതയുണ്ട്‌ എന്ന്‌ സംശയിക്കുന്നവര്‍ക്കും സൗജന്യമായി കോഴിക്കോട്‌ മിംസ്‌ ഹോസ്‌പിറ്റലിലെ ജനിറ്റക്‌ കൗണ്‍സലിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സൗജന്യ കൗണ്‍സലിംഗ്‌ നടത്തും. കൗണ്‍സിലിങിലൂടെ രോഗബാധിതരാകുവാന്‍ സാധ്യതയുണ്ട്‌ എന്ന്‌ സംശയിക്കുന്നവരെ വിശദമായ ജനിതക പരിശോധനകള്‍ക്ക്‌ വിധേയരാക്കി പില്‍ക്കാലത്ത്‌ രോഗം വരുമോ എന്നുറപ്പിക്കുവാനും കൃത്യമായ ചികിത്സാ രീതികളിലൂടെ അവയെ പ്രതിരോധിക്കുവാനും സാധിക്കും.

ബുദ്ധിമാന്ദ്യം, ഓട്ടിസം, അപസ്‌മാരം, ചിലയിനം കാന്‍സറുകള്‍, പ്രമേഹം തുടങ്ങി അനേകം രോഗാവസ്‌ഥകളെ ഇത്തരത്തില്‍ കണ്ടെത്തുവാന്‍ സാധിക്കും. പാരമ്പര്യമായി ഈ രോഗം വരുവാന്‍ സാധ്യതയുണ്ടോ എന്ന്‌ സംശയിക്കുന്നവര്‍ക്ക്‌ പുറമെ ഈ രോഗമുള്ള ദമ്പതികള്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളിലേക്ക്‌ രോഗം പകരുവാന്‍ സാധ്യതയുണ്ടോ എന്നും ജനിതക പരിശോധനയിലൂടെ തിരിച്ചറിയാം. ഇത്തരം സാധ്യതകള്‍ ഉള്ളവര്‍ക്ക്‌ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും ജീവിതം സന്തോഷ പൂര്‍ണ്ണമാക്കുവാനും ഇതിലൂടെ സാധിക്കും. സൗജന്യ ജനിതക കൗണ്‍സലിംഗിനെ കുറിച്ച്‌ കൂടുതല്‍ അറിയുവാനും സൗജന്യപരിശോധനയ്‌ക്കും ബന്ധപ്പെടുക: 9947620100, 9847520400, 9947620200.










from kerala news edited

via IFTTT