Story Dated: Sunday, March 1, 2015 02:54
മലയിന്‍കീഴ്: ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരഹിതരുള്ള വിളപ്പില്‍ പഞ്ചായത്തില്‍ ഭൂരഹിത കേരളം പദ്ധതിപ്രകാരം അപേക്ഷ നല്‍കിയ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി കണ്ടെത്താന്‍ റവന്യൂ-പഞ്ചായത്ത് അധികൃതര്‍ നെട്ടോട്ടമോടുന്നു. അതേസമയം കണ്‍മുന്നില്‍ സ്വകാര്യ വ്യക്‌തികളും രാഷ്‌ട്രീയക്കാരും കൈയേറിയ ഏക്കറുകണക്കിന് ഭൂമിയുള്ളപ്പോഴാണ് സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ ഇരുട്ടില്‍ തപ്പുന്നത്. പുറമ്പോക്ക് ഭൂമി കൈയേറിയ വമ്പന്‍മാരെ തൊട്ടുകളിക്കാന്‍ നിയമതടസം ഉള്ളതായി ഉദ്യോഗസ്‌ഥരുടെ വിലയിരുത്തല്‍.
കടമ്പൂ എസ്‌റ്റേറ്റ്, കഴുകന്‍ കുടിപ്പാറ മേഖലയില്‍ ഏക്കറുകണക്കിന് വാസയോഗ്യമായ ഭൂമി സ്വകാര്യ വ്യക്‌തികള്‍ കൈയേറി കൃഷി ഭൂമിയാക്കി വച്ചിരിക്കുകയാണെന്ന് വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്തംഗങ്ങള്‍ ഇതിനോടകം പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അഞ്ച് ഏക്കറോളം പുറമ്പോക്ക് ഭൂമിയാണ് ഇവിടെ കൈയേറിയതെന്ന് റവന്യൂ രേഖകളും വ്യക്‌തമാക്കുന്നു. ഇതിനുവേണ്ട 50 സെന്റ് ഭൂമി അനായാസം കണ്ടെത്താന്‍ കഴിയുമായിരുന്നിട്ടും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ പഞ്ചായത്ത് അധികൃതര്‍ അറച്ചുനില്‍ക്കുകയാണ്.
പുറമ്പോക്ക് ഭൂമി കണ്ടെത്തി അവ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് പുറ്റുമേല്‍ക്കോണം വാര്‍ഡ് മെമ്പര്‍ ഭരണ സമിതിയോഗത്തില്‍ പ്രമേയം അവതരിപ്പിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റിവച്ചു. പുറമ്പോക്ക് കൈയേറിയവരില്‍ പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടികളും ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് സ്വകാര്യ കൈയേറ്റക്കാരെ തൊടാന്‍ പഞ്ചായത്തിനെ പിന്നോട്ട് വലിക്കുന്നതെന്നാണ് ലഭ്യമായ സൂചനകള്‍. ഭരണകാലാവധി അവസാനിക്കാന്‍ ആറുമാസംമാത്രം ശേഷിക്കെ വിവാദങ്ങളില്‍ നിന്നകന്നുനില്‍ക്കാന്‍ കോണ്‍ഗ്രസ് ഭരണസമിതി രഹസ്യമായി തീരുമാനിച്ചിരിക്കുന്നതായും വിവരമുണ്ട്. ഫലം ഭൂരഹിതര്‍ക്ക് കിടപ്പാടം സ്വപ്‌നംമരീചിക മാത്രമാവുകയാണ്.
from kerala news edited
via IFTTT