121

Powered By Blogger

Saturday, 28 February 2015

പണംതട്ടുന്ന സംഘം പിടിയിലായതായി സൂചന











Story Dated: Sunday, March 1, 2015 02:00


ഹരിപ്പാട്‌: വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി ആയുധം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടുന്ന രണ്ടംഗ സംഘം പോലീസ്‌ പിടിയിലായതായി സൂചന. കരുവാറ്റ, തോട്ടപ്പള്ളി എന്നിവിടങ്ങളിലാണ്‌ രാത്രി ബൈക്കിലെത്തുന്ന രണ്ടംഗ സംഘം യാത്രക്കാരെ തടഞ്ഞു നിര്‍ത്തി വടിവാള്‍ കഴുത്തില്‍ വച്ച്‌ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്‌. നേരത്തെ ഹരിപ്പാട്‌-വീയപുരം റോഡില്‍ ശാസ്‌താംമുറി കേന്ദ്രീകരിച്ച സമാന രീതിയില്‍ അക്രമം നടന്നിരുന്നു. അക്രമികളെ പിടി കൂടാനെത്തിയ സി.പി.ഒ യെ കുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്‌.


ഹരിപ്പാടിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും അക്രമികള്‍ തലപൊക്കിയത്‌ ജനങ്ങളില്‍ ഭീതി ഉയര്‍ത്തിയിട്ടുണ്ട്‌് രാത്രികാല പോലീസ്‌ നിരീക്ഷണം ശക്‌തമാക്കണമെന്നും മുഖം നോക്കാതെയുള്ള നടപടി പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ആവശ്യമുണ്ട്‌. അവിഹിതമായ രാഷ്‌ട്രീയ ഇടപെടലുകള്‍ പോലീസിനു മേല്‍ ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്‌.










from kerala news edited

via IFTTT