121

Powered By Blogger

Saturday, 28 February 2015

കളരിപ്പയറ്റില്‍ മിന്നും പ്രകടനവുമായി വയനാടന്‍ പെണ്‍കുട്ടികള്‍











Story Dated: Saturday, February 28, 2015 03:42


mangalam malayalam online newspaper

പുല്‍പ്പള്ളി: കളരിപ്പയറ്റില്‍ മിന്നുന്ന പ്രകടനം കാഴ്‌ച്ചവെച്ച്‌ വയനാടന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ കളരിപ്പയറ്റ്‌ ഫെഡറേഷന്‍ പാലക്കാട്‌ നടത്തിയ ദേശീയ മത്സരത്തിലും നാഷണല്‍ ഗെയിംസില്‍ എറണാകുളത്തു നടത്തിയ ഫെന്‍സിംഗ്‌ മത്സരത്തിലും ജില്ലയില്‍ നിന്നുമുള്ള പെണ്‍കുട്ടികള്‍ വിജയക്കൊടി നാട്ടി. പാലക്കാട്‌ നടന്ന ദേശീയ കളരിപ്പയറ്റ്‌ മത്സരത്തില്‍ പുല്‍പ്പള്ളി ജിജി കളരിസംഘത്തില്‍ പരിശീലനം നേടിയ സി.കെ രാജി വാള്‍പ്പയറ്റ്‌ ഫ്രീസൈ്‌റ്റലില്‍ പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ ഒന്നാംസ്‌ഥാനം നേടി. ഇതേ കളരിയില്‍ പരിശീലനം ലഭിച്ച അനുഷ രവി, ജൂനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്‌ഥാനം നേടി. പ്രാക്‌തന ഗോത്ര വര്‍ഗ്ഗ വിഭാഗമായ കാട്ടുനായ്‌ക്ക സമുദായത്തില്‍പെട്ട രാജി പെരിക്കല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ്‌. ജില്ലാ സംസ്‌ഥാന കളരിപ്പയറ്റ്‌ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്‌. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയായ അനുഷ രവിയും ജില്ലാ സംസ്‌ഥാന മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്‌. എറണാകുളത്തു നടത്തിയ ദേശീയ ഗെയിംസില്‍ ഫെന്‍സിംഗ്‌ മത്സരത്തില്‍ വെള്ളി മെഡല്‍ ഐശ്വര്യാ ജി. നായര്‍ ഈ കളരിസംഘത്തില്‍ തന്നെയാണ്‌ പരിശീലനം നേടിയത്‌. കണ്ണൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും എം.സി.എ ബിരുദം നേടിയ ഐശ്വര്യ തലശ്ശേരി സായി സെന്ററില്‍ നിന്നും സംസ്‌ഥാന, ജില്ലാ തലങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്‌. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സ്‌പോര്‍ട്‌സ് ഡയറക്‌ടറേറ്റിന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന പുല്‍പ്പള്ളി ജിജി കളരിസംഘത്തിലെ കുട്ടികൃഷ്‌ണന്‍ ഗുരുക്കളാണ്‌ ഇവര്‍ക്ക്‌ മികച്ച പരിശീലനം നല്‍കുന്നത്‌.










from kerala news edited

via IFTTT