121

Powered By Blogger

Saturday, 28 February 2015

കുഴിപ്പുരയിടം അംഗന്‍വാടി പ്രവര്‍ത്തനമാരംഭിച്ചു











Story Dated: Sunday, March 1, 2015 02:02


കോട്ടയം: മണര്‍കാട്‌ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുരയിടം അംഗന്‍വാടി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രവര്‍ത്തനോദ്‌ഘാടത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. അംഗന്‍വാടി കെട്ടിടത്തിന്റെ ഉദ്‌ഘാടനം എം.പി. അച്യുതന്‍ എം.പി. നിര്‍വഹിച്ചു. മണര്‍കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു കെ. കോര താക്കോല്‍ദാനം നിര്‍വഹിച്ചു. മണര്‍കാട്‌ ഗ്രാമപഞ്ചായത്തംഗം സൂസി തോമസ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ഫില്‍സണ്‍ മാത്യൂസ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗം ഗ്രേസി കരമ്പന്നൂര്‍, മണര്‍കാട്‌ ഗ്രാമപഞ്ചായത്തംഗം ജോര്‍ജ്‌ തൊമ്മി,


സി.ഡി.പി.ഒ സാറാമ്മ എബ്രഹാം, ഐ.സി.ഡി.എസ്‌ സൂപ്പര്‍വൈസര്‍ സി.ജെ. ബീന, റസിഡന്റ്‌സ്‌ അസോസിയേഷന്‍ പ്രതിനിധികളായ തോമസ്‌ പി. സാമുവല്‍, റ്റി.പി. തോമസ്‌, റ്റി.ജെ. രാജു, വൈ.എം.സി.എ പ്രസിഡന്റ്‌ എം.ഐ. ഐസക്‌, ലാസര്‍ ജോണ്‍, ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. കെ.ഇ. ഇസ്‌മയില്‍, പാര്‍ലമെന്റ്‌ അംഗം എം.പി. അച്യുതന്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന്‌ എട്ട്‌ ലക്ഷം രൂപ ഉപയോഗിച്ചാണു മണര്‍കാട്‌ വൈ.എം.സി.എ സൗജന്യമായി നല്‍കിയ സ്‌ഥലത്തു കെട്ടിടം നിര്‍മിച്ചത്‌.










from kerala news edited

via IFTTT