Story Dated: Saturday, February 28, 2015 08:55
കണ്ണൂര്‍: പ്രധാനാധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജെയിംസ് മാത്യ എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നിയമസഭയില്‍ സി.പി.എമ്മിന്റെ പ്രാധിനിധ്യം കുറയ്ക്കുന്നതിനാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് കോടിയേരി പറഞ്ഞു. ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എയെയോ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ മുസ്ലീം ലീഗ് എം.എല്‍.എയെയോ തൊടാന്‍ ധൈര്യം കാണിക്കാത്ത പോലീസാണ് ഒരു അധ്യാപകന് ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ ജെയിംസ് മാത്യുവിനെ അറസ്റ്റ് ചെയ്തതെന്ന് കോടിയേരി പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് കോടിയേരി വിമര്‍ശനം ഉന്നയിച്ചത്.
from kerala news edited
via IFTTT