Story Dated: Sunday, March 1, 2015 02:04
കോഴഞ്ചേരി: അശാസ്‌ത്രീയമായി കെട്ടിട നികുതി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കോഴഞ്ചേരി പഞ്ചായത്തുകമ്മിറ്റി അലങ്കോലപ്പെടുത്തി. ഏറെ നേരത്തെ തര്‍ക്കത്തിനും ബഹളത്തിനും ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് യോഗം നടത്താന്‍ കഴിഞ്ഞത്. കെട്ടിട നികുതി വര്‍ധിപ്പിച്ചത് യഥാസമയം പൊതുജനങ്ങളെ അറിയിച്ചില്ലെന്നും പരാതികള്‍ സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു ഇടതുപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. കോഴഞ്ചേരി ടൗണിലെ കെട്ടിടങ്ങളുടെ നികുതി തന്നെയാണ് ഉള്‍പ്രദേശങ്ങളിലും നിശ്‌ചയിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് അഗം ബിജിലി പി. ഈശോ പറഞ്ഞു.
കെട്ടിടനിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ നികുതി നിശ്‌ചയിച്ചതിനേയും അംഗങ്ങള്‍ എതിര്‍ത്തു. സി.പി.എം അംഗങ്ങളായ അനൂപ് ഉണ്ണികൃഷ്‌ണന്‍, അംബിക വാസുക്കുട്ടന്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 2011 ല്‍ പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് നികുതി വര്‍ധന നടപ്പിലാക്കിയതെന്നും ഇതില്‍ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും പ്രസിഡന്റ് ആനി ജോസഫ് അറിയിച്ചു.
from kerala news edited
via IFTTT